Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഭൂജലവകുപ്പ് ജില്ലയ്ക്ക് അനുവദിച്ച റിഗ് ഉപയോഗിച്ചുള്ള ആദ്യ കുഴല്‍ക്കിണര്‍ നിര്‍മാണം ചൊവ്വാഴ്ച കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ തുടങ്ങി
ഭൂജലവകുപ്പ് ജില്ലയ്ക്ക് അനുവദിച്ച റിഗ് ഉപയോഗിച്ചുള്ള ആദ്യ കുഴല്‍ക്കിണര്‍ നിര്‍മാണം ചൊവ്വാഴ്ച കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ തുടങ്ങി
ഭൂജലവകുപ്പ് ജില്ലയ്ക്ക് അനുവദിച്ച റിഗ് ഉപയോഗിച്ചുള്ള ആദ്യ കുഴല്‍ക്കിണര്‍ നിര്‍മാണം ചൊവ്വാഴ്ച കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ തുടങ്ങി.മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലെ ആവശ്യത്തിനായി ഭൂജലവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 79,238 രൂപ മുതല്‍മുടക്കിലാണ് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത്. 6.74 കോടി രൂപ ചെലവഴിച്ച് വകുപ്പ് വാങ്ങിയ ആറ് റിഗ്ഗുകളില്‍ ഒരെണ്ണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ ജില്ലയ്ക്ക് അനുവദിച്ചത്.
ഉദ്ഘാടനയോഗത്തില്‍ കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ലീലാമ്മ ബേബി, ഐബിമോള്‍ രാജന്‍, ഷാജി കൂത്തോടി, ബെന്നി കുര്യന്‍, ധന്യ അനില്‍, സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി തുടങ്ങിയവര്‍ പങ്കെടുത്തു.