സമരാഗ്നി ജനകീയ സദസ് കട്ടപ്പന വള്ളക്കടവിൽ നടന്നു
സമരാഗ്നി ജനകീയ സദസ് കട്ടപ്പന വള്ളക്കടവിൽ നടന്നു.
എ.ഐ.സി.സി അംഗം അഡ്വ: ഇ.എം ആഗാസ്തി ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേതൃത്വം നൽകുന്ന സമരാഗ്നി 21 ന് കട്ടപ്പനയിൽ എത്തിച്ചേരും.
പീരുമേട് നിയോജ മണ്ഡലം പൂർണ്ണമായും , ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ നെടുങ്കണ്ടം
ബ്ലോക്കിലെ ആറു മണ്ഡലങ്ങളും ഇടുക്കി ബ്ലോക്കിലെ മരിയാപുരം, വാഴത്തോപ്പ് മണ്ഡലങ്ങളു കട്ടപ്പന ബ്ലോക്കിലെ വാത്തിക്കുടി, കാമാക്ഷി, കട്ടപ്പന, കാഞ്ചിയാർ മണ്ഡലങ്ങളിലെ പ്രവർത്തകരുമുൾപ്പെടെ 15,000 പേർ സമരാഗ്നിയിൽ പങ്കടുക്കും.
ജാഥയുടെ പ്രസക്തി സമുഹത്തിൽ എത്തിക്കുന്നതിനായാണ് ജനകീയ സദസ് സംഘടിപ്പിച്ചത്.
വെള്ളയാംകുടിയിൽ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ഫ്ലാഗ് ഓഫ് ചെയ്ത ബൈക്ക് റാലി
വള്ളക്കടവിൽ എത്തി ചേർന്നപ്പോൾ തുടങ്ങിയ ജനകീയ സദസ് എ. ഐ. സി .സി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
കള്ളം മാത്രം പറയുന്ന പ്രഥാന മന്ത്രിയും കൊള്ളത്തലവനായ മുഖ്യമന്ത്രിയുമാണ് ഇന്ന് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് എന്ന് ഇ എം ആഗസ്തി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷനായിരുന്നു.
കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ ,
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി,കൗൺസിലർമാരായ ഷൈനി സണ്ണി ചെറിയാൻ, പ്രശാന്ത് രാജു , ലീലാമ്മ ബേബി, തുടങ്ങിയവർ സംസാരിച്ചു.