Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ എത്തുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് അഭിവാദ്യംഅർപ്പിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി


പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും നയിക്കുന്ന സമരാഗ്നി ഇരുപത്തിയൊന്നാം തീയതി ആണ് കട്ടപ്പനയിൽ എത്തുന്നത്. വെള്ളയാംകുടിയിൽ നിന്നും ആരംഭിച്ച റാലി വള്ളക്കടവിൽ സമാപിച്ചു. യൂ. ഡി. എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ബീനാ ടോമി,ജോയി പോരുന്നോളി ഷൈനി സണ്ണിചെറിയാൻ ജോസ് മുത്താനാട്ട്, ഷാജി വെള്ളംമാക്കൽ, എ. എം. സന്തോഷ്, പ്രശാന്ത് രാജു, കെ. എസ്. സജീവ്, സജിമോൾ ഷാജി, ലീലാമ്മ ബേബി. സാലി കുര്യാക്കോസ്, അരുൺകുമാർ കാപ്പുകാട്ടിൽ, ജിതിൻ ഉപ്പുമാക്കൽ, സാന്ദ്ര ജോസഫ്, സി. എസ്. സൂര്യ തുടങ്ങിയവർ പങ്കെടുത്തു.