ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ
കേംബ്രിഡ്ജ് ആൻഡ് ഒക്സ്ഫോഡ് സമ്മർ സ്കൂളിൽ പങ്കെടുക്കാം.
▪️ കേംബ്രിഡ്ജിലോ ഓക്സ്ഫോർഡിലോ ഇമ്മേഴ്സ് സ്കൂൾ പ്രോഗ്രാമിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ഉപന്യാസം മത്സരത്തിലേക്ക് അപേക്ഷിക്കാം. 2022 ജൂലൈ- ഓഗസ്റ്റ് കാലയളവിൽ നടത്തുന്ന സമ്മർ സ്കൂളിൽ വ്യത്യസ്തങ്ങളായ മേഖലകളിൽ അക്കാദമിക് മികവ് പ്രകടമാക്കാൻ 13 മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് 100% സ്കോളർഷിപ്പോടെ ഇൻ സമ്മർ സ്കൂൾ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആകും. റണ്ണേഴ്സ് അപ്പ്ന് 70% സ്കോളർഷിപ്പ് . എൻട്രി ഫോം https://www.immerse.education/essaycompetition/ൽ ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബർ 1. തിരഞ്ഞെടുക്കപ്പെടുന്നവരെ ആ വിവരം ഒക്ടോബർ ഒന്നിനകം അറിയിക്കും.
📙പാലാ ട്രിപ്പിൾ ഐടിയിൽ working professionals എംടെക്ക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
▪️ ബിടെക്, എംസിഎ, എംഎസ് സി യോഗ്യതയുള്ള ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം.. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. https://mtechwp.iiitkottayam.ac.in
📙എം.ജി സര്വകലാശാല നടത്തുന്ന സര്ട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം
▪️ മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 120 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. ഫീസ് 5200 രൂപ. പ്രീഡിഗ്രി/പ്ലസ്ടു ജയിച്ചിരിക്കണം.പ്രായപരിധി ഇല്ല. വിവരങ്ങൾക്ക്: 8301000560, 9544981839.
📙 ഐ.ഐ.എസ്‌സി. എം.ടെക്. ഇലക്‌ട്രോണിക് പ്രൊഡക്ട് ഡിസൈന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
▪️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) ബെംഗളൂരു ഇലക്ട്രോണിക് പ്രൊഡക്ട് ഡിസൈനിൽ തുടങ്ങുന്ന എം.ടെക്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.അപേക്ഷ https://www.iisc.ac.in/admissions/ വഴി ജൂൺ 23 വരെ നൽകാം. യോഗ്യതാ പരീക്ഷയുടെ അന്തിമ സെമസ്റ്ററിൽ/വർഷത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം.
📙ഭിന്നശേഷി വിദ്യാർഥികൾക്കായി ഹോം ലൈബ്രറി
▪️ ഭിന്നശേഷി വിദ്യാർഥികൾക്കായി ബത്തേരി ബിആർസി യുടെ കൂട്ടുകൂടാൻ പുസ്തക ചങ്ങാതി എന്ന ഹോം ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു. ആഴ്ചയിലൊരിക്കൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർ ബിന്നശേഷി കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകും.
📙 സംസ്കൃത പഠനത്തിന് തിരുപ്പതി
▪️ തിരുപ്പതി നാഷണൽ സംസ്കൃത യൂണിവേഴ്സിറ്റി വിവിധ പ്രോഗ്രാമുകളിലേക്ക് ജൂലൈ 26 വരെ അപേക്ഷ സ്വീകരിക്കും. web : nsktu.ac.in
📙എൻ ഐ ടി യിൽ പിജി : അപേക്ഷ 28 വരെ
▪️ ഇന്ത്യയിലെ NIT കൾ അടക്കം 57 തദ്ദേശസ്ഥാപനങ്ങളിലെ എംടെക്, എം ആർക്, എം പ്ലാൻ പ്രവേശനത്തിന് ജൂൺ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജ് വേണം. web https://ccmt.nic.in.
📙 സ്‌കോളര്ഷിപ്പ് – അപേക്ഷ ക്ഷണിച്ചു
▪️ കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും അംഗീകൃത സ്ഥാപനങ്ങളില്‍ 2021-22 അധ്യയന വര്ഷം ഡിഗ്രി, പിജി, ഡിപ്ലോമ, എഞ്ചിനീയറിങ്ങ്, മെഡിക്കല്, ഗവേഷണം തുടങ്ങിയ കോഴ്‌സുകളില് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്ത്ഥികള്ക്ക് മെറിറ്റോറിയസ് സ്‌കോളര്ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കല്പ്പറ്റ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ ജൂണ്‍ 30 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. അപേക്ഷ പി.ഡി.എഫ് ഫോര്‍മാറ്റില്‍ [email protected] ലേക്ക് മെയില്‍ ചെയ്യാവുന്നതുമാണ്.
🔹 കരിയർ അവസരങ്ങൾ 🔹
📙കേരള സംസ്ഥാന സഹകരണ യൂണിയനിൽ PSC വഴി അല്ലാതെ സ്ഥിര ജോലി നേടാം | ₹16,500 രൂപ മുതൽ തുടക്ക ശമ്പളം
▪️ സഹായക്, വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മിനിമം എട്ടാം ക്ലാസ്സ് യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ₹16,500 മുതൽ ₹35,700 രൂപ വരെ ശമ്പളം പ്രായ പരിധി: 40 വയസ്സുവരെ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക. https://scu.kerala.gov.in/ തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.
📙CRPF AC റിക്രൂട്ട്മെന്റ് 2021
▪️അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ അർഹരായ സിവിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. അവസാന തിയ്യതി: 29.07.2021 കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും crpf.gov.in
📙 നാഷണല് ഡിഫന്സ് അക്കാദമിയിലേക്കും നേവല് അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു
▪️ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ൽ നൽകിയിട്ടുണ്ട്. അവസാന തീയതി: ജൂൺ 29.
📙 IGCAR ൽ 337 ഒഴിവുകൾ
▪️ കേന്ദ്രസർക്കാർ സ്ഥാപനമായ IGCAR ൽ 337 ഒഴിവുകൾ. വർക്ക് അസിസ്റ്റന്റ് കാന്റീൻ അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിൽ ആണ് അവസരം ഓൺലൈനായി വേണം അപേക്ഷിക്കാൻ അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക് http://www.igcar.gov.in/recruitment/
📙 കേരള ടൂറിസം വകുപ്പ് സ്ഥിര ജോലി
▪️ പി എസ് സി വഴി അല്ലാതെ കേരള ടൂറിസം വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം. LDC, UDC, ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, പ്രിൻസിപ്പൽ, എന്നീ ഒഴിവുകളിൽ ആണ് അവസരം. ഓൺലൈനായി വേണം അപേക്ഷിക്കാൻ അവസാന തീയതി ജൂൺ 29. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://www.keralatourism.org/recruitments