Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ കോടലിപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു


കാഞ്ചിയാർ കോടലിപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു.
സാംസ്ക്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്. സൂര്യലാൽ ഉദ്ഘാടനം ചെയ്തു.
പട്ടിക വർഗ്ഗ വികസന വകുപ്പ് ഐ റ്റി ഡി പി ഇടുക്കിയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് കാഞ്ചിയാർ കോടാലി പാറ പ്രീ മെട്രിക് ഹോസ്റ്റലിൽ ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
സംസ്ക്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്. സൂര്യലാൽഉദ്ഘാടനം ചെയ്തു.
സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ അധ്യാപകൻ വിപിൻ വിജയൻക്ലാസുകൾ നയിച്ചു.
മാധ്യമ പ്രവർത്തകൻ ജെയ്ബി ജോസഫ്, ഗായകർ മനോജ് എസ്. കെ , മാസ്റ്റർ കാളിദാസൻ എന്നിവർ നേതൃത്വം നൽകി.
കോഴിമല ഏരിയാ പ്രൊമോട്ടർ അശ്വതി രമേഷ് അദ്ധ്യക്ഷയായ യോഗത്തിൽ ഹോസ്റ്റൽ വാർഡൻ സുഭാഷ് കുമാർ കെ.റ്റി സ്വാഗതം ആശംസിച്ചു സംസാരിച്ചു.