Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മേരിയെ കാണാതായിട്ട് എട്ട് മണിക്കൂർ; കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം



തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. ‌

കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ 2 മുതൽ കാണാതായത്.

തിരുവനന്തപുരം പേട്ടയിൽ നിന്ന് കുട്ടിയെ കാണാതായിട്ട് എട്ട്മണിക്കൂർ പിന്നിട്ടു. പ്രദേശത്ത് സംശയാസ്പദമായി മഞ്ഞ കളർ ആക്ടീവ കണ്ടതായി മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.


മണിക്കൂറുകൾ പിന്നിട്ടിട്ടും ആശ്വാസകരമായ വാർത്തയൊന്നും തന്നെ കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച് ലഭിച്ചിട്ടില്ല. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 0471- 2743195. കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം.

വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍

9497 947107
9497960113
9497 980015
9497996988









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!