Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം കല്ലാറിന് സമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം
നെടുങ്കണ്ടം കല്ലാറിന് സമീപം കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരിക്കേറ്റു. നെടുങ്കണ്ടം കല്ലാര്‍ റോഡിലെ ചെറിയ വളവിലാണ് മൂന്ന് മണിയോടെ അപകടം ഉണ്ടായത്. കല്ലാര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് കിടന്നിരുന്ന കല്ലില്‍ ഇടിച്ചുകയറി റോഡിലേക്ക് മറിയുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടകരമായ അവസ്ഥയിലുള്ള ഈ ഭാഗത്ത് ക്രാഷ് ബാരിയറുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തത് മൂലം ഇവിടെ സ്ഥിരമായി വാഹനങ്ങള്‍ അപകടത്തില്‍ പെടാറുണ്ട്. ഇവിടെ അടിയന്തിരമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.