Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി; ദാരുണ സംഭവം കൊല്ലത്ത്

കൊല്ലം: ഏകമകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശിയും സൈനികനുമായ ഉണ്ണികൃഷ്ണ പിള്ല, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഏകമകൾ കാമുകനൊപ്പം ഒളിച്ചോടിയത്.
മകൾ പോയതിനുശേഷം ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും പറഞ്ഞിരുന്നു. വെളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഉണ്ണികൃഷ്ണ പിളയുടെ മരണം. ഉണ്ണികൃഷ്ണ പിള്ല വൃക്കരോഗിയാണ്.
മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ എതിർത്തിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്.
















































































































