ദേവികുളംനാട്ടുവാര്ത്തകള്പ്രാദേശിക വാർത്തകൾ
ഉപതെരഞ്ഞെടുപ്പ് : 22 ന് പ്രാദേശിക അവധി, 20 മുതല്‍23 വരെ ഡ്രൈ ഡെ
ഫെബ്രുവരി 22 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നേ ദിവസം വാര്‍ഡ് 11- മൂലക്കട, വാര്‍ഡ് 16- നടയാര്‍ എന്നിവിടങ്ങളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളില്‍ ഫെബ്രുവരി 20, വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 23 വൈകിട്ട് 6 മണി വരെ മദ്യഷാപ്പുകളും ബിവറേജസ് മദ്യവില്പന ശാലകളും അടച്ചിട്ട് ഡ്രൈ ഡെ ആചരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്കി.