നാളികേര റബർ കർഷകരോടുള്ള അവഗണനകൾക്കെതിരെ സംസ്ഥാന വ്യാപക സമരങ്ങളാരംഭിക്കും; തോമസ് ഉണ്ണിയാടൻ
കേരളത്തിലെ ലക്ഷക്കണക്കിന് റബർ , നാളികേരകർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനകൾക്കെതിരെ സംസ്ഥാന വ്യാപകമായി സമരങ്ങളാരംഭിക്കുമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ……………………………. മുട്ടം, കരിങ്കുന്നം മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പഴയ മറ്റം ഷിബു വെള്ളി മൂഴയിലിന്റെ പുരയിടത്തിൽ നടന്ന കേരകർഷക സംഗമങ്ങളുടെ ഇടുക്കി ജില്ലാ തല സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം……….
റബറിന് കിലോയ്ക്ക് 220 രൂപയെങ്കിലും ലഭ്യമാക്കി കർഷകരെ സഹായിക്കണം. സംസ്ഥാനബജറ്റിൽ 180 രൂപ പ്രഖ്യാപിച്ചത് അപര്യാപ്തമാണ്. നാളികേരത്തിന് കിലോയ്ക്ക് 38 രൂപ ലഭ്യമാക്കണം. 34 രൂപ സംഭരണവില പ്രഖ്യാപിച്ചുവെങ്കിലും കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരിക്കുന്നതിനോ , സംഭരിച്ച നാളികേരത്തിന് വില നൽകുന്നതിനോ സർക്കാർ തയ്യാറാകുന്നില്ല. തെങ്ങിനുള്ള രോഗബാധകൾ തടയാനുള്ള നടപടികൾ കാര്യക്ഷമമാക്കണം .കർഷ സംഗമ സംസ്ഥാനതല ചീഫ് കോ-ഓർഡിനേറ്റർ കൂടിയായ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു……….. 13 ജില്ലകളിലേയും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ള വന്യജീവി ശല്യം തടയാൻ ഫലപ്രദമായ ഇടപെടലുകൾ കേന്ദ്ര-സംസ്ഥാ ന സർക്കാരുകളിൽ നിന്നും ഉണ്ടാകണം. കർഷകക്ഷേമനിധി ബോർഡിൽ എല്ലാ കൃഷിക്കാരേയും അംഗങ്ങളാക്കണം. 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പെൻഷൻ നൽകണം. 91-ാമത്തെ കർഷക സംഗമത്തിൽ ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നൂറാം കർഷക സംഗമത്തെ തുടർന്ന് നടത്തപ്പെടുന്ന കർഷക സെമിനാറിൽ പ്രത്യക്ഷ സമരങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ കർഷക – ജനവിരുദ്ധനയങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നവർക്കെതിരെ കർഷകർ വിധിയെഴുതുമെന്നും മുൻ എം.എൽ.എ കൂടിയായ തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പ് നൽകി……………. ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ്,സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ എന്നിവർ കർഷക സംഗമ സന്ദേശങ്ങൾ നൽകി. മുട്ടം, കരിങ്കുന്നം മണ്ഡലം പ്രസിഡണ്ടുമാരായ കെ.ടി. അഗസ്റ്റ്യൻ, ജോജി എടാമ്പുറം എന്നിവർ ചേർന്ന് തെങ്ങിൻ തൈ നട്ടു. ജില്ലാ പഞ്ചായത്ത്മെമ്പർസി.വി. സുനിത മുട്ടം പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അഗസ്റ്റ്യൻ കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിൻറു ജോസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ തമ്പി മാനു ങ്കൽ, സിബി ജോസ് ഗ്രാമ പഞ്ചായത്ത് മെമ്പറൻമാരായ മാത്യു പാലം പറമ്പിൽ , മേഴ്സി ദേവസ്യാ, സ്മിത സിറിയക് എന്നിവർ തെങ്ങിൻ തൈകൾ നൽകി കർഷകരെ ആദരിച്ച് പ്രസംഗിച്ചു. പാർട്ടി സംസ്ഥാന കമ്മറ്റിയംഗംകെഎ പരീത് ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻവടക്കേക്കര, സി. എച്ച് ഇബ്രാഹീം കുട്ടി, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ യൂത്ത് ഫ്രണ്ട് നേതാക്കളായ ജോബി തീക്കുഴിവേലിൽ, രഞ്ജിത് മണപ്പുറം, കർഷക യൂണിയൻ നേതാക്കളായ ജെയിൻ ജോസഫ് മ്ലാക്കുഴി, ബേബി ജോസഫ്എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. കർഷക സംഗമത്തിൽ വനിതകളും യുവാക്കളുമുൾപ്പെടെ നിരവധിയായ കർഷകർപങ്കെടുത്തു…