Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ ‘കൃപാഭിഷേകം’ 21 മുതൽ 25 വരെ



ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ 2024 ഫെബ്രുവരി 21 ബുധൻ മുതൽ 25 ഞായർ വരെ തീയതികളിൽ ബൈബിൾ കൺവൻഷൻനടക്കുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ നേത്യത്വം നൽകും. 21ന് വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന കൺവെൻഷൻ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു ഉൽഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനു ഭദ്രാവതി രൂപതാ മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്‌റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ വി. കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെ ഡോമിനിക് അച്ചൻ നയിക്കുന്ന ദൈവവചന പ്രഘോഷണവും, കൃപഭിഷേക ശുശ്രുഷ, വിടുതൽ ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ സ്പിരിച്ചൽ ഷെയറിങ്ങിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടാകും.
കൺവെൻഷന്റെ നടത്തിപ്പിനായി ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ രക്ഷാധി കാരിയായും, മോൺ.ജോസ് പ്ലാച്ചിക്കൽ, മോൺ.അബ്രഹാം പുറയാറ്റ്, മോൺ.ജോസ് കരിവേലിക്കൽ, ഫാ. തോമസ് മണിയാട്ട് (വെള്ളയാംകുടി ഫൊറോനാ വികാരി),ഫാ. ജോസ് മാറാട്ടിൽ,(തങ്കമണി ഫൊറോനാ വികാരി), ഫാ. ജെയിംസ് ശൗര്യാംകുഴി (നെടുംകണ്ടം ഫൊറോനാ വികാരി) എന്നിവർ സഹരക്ഷാധികാരികളായും , ഫാ. ജിതിൻ പാറയ്ക്കൽ,ഫാ . അമൽ ഞാവള്ളിക്കുന്നേൽ, സൽജു മുറിയായ്ക്കൽ എന്നിവർ ജനറൽ കൺവിനർമാരായും ജോസ് പടലോടിയിൽ, മാത്യു കൈപ്പയിൽ, ബെന്നി കൈപ്പകശ്ശേരിൽ, ജിൻസൺ പുളിയംകുന്നേൽ, റെജി എലിപ്പുലിക്കാട്ട്, എം. വി ജോർജ്ജുകുട്ടി എന്നിവർ ജോയിന്റ് കൺവീനർമാരായും 150 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇടുക്കി രൂപതയുടെ വിവിധ ഇടവകകളിൽ നിന്നെത്തുന്ന പതിനായിരത്തോളം ആളുകൾക്ക് പങ്കെടുക്കാവുന്നരീതിയിൽ വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത് . കൺവെൻഷനിൽ പങ്കെടുക്കുവാൻ എത്തുന്ന രോഗികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൺവെൻഷൻ കഴിഞ്ഞു വീടുകളിലേക്ക് മടങ്ങി പോകുന്നതിനായി തങ്കമണി, തോപ്രാംകുടി, കട്ടപ്പന, ബഥേൽ, നെടുംകണ്ടം, വാഴവര, ചെമ്പകപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രത്യേക വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ കൺവെൻഷൻ കൺവീനർമാരായ
സൽജു മുറിയായ്ക്കൽ,മാത്യു കൈപ്പയിൽ തുടങ്ങിയവരും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!