കോവിഡ് ബോധവല്‍ക്കരണ ഗാനം ശ്രദ്ധേയമാകുന്നു
കട്ടപ്പന: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു കൊറോണേറിയന് ഫംഗി പാട്ട് എന്ന ടാഗ് ലൈനോടെ സിനിമ, സീരിയല്‍ താരം ശരണ്‍ പുതുമനയും സംഘവും ഒരുക്കിയ ചേഞ്ച് യുവര്‍സെല്‍ഫ് എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. പ്രശസ്ത സിനിമാതാരം പൃഥ്വിരാജ് സുകുമാരനാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നാണ് ഗാനത്തില്‍ പങ്കാളിയായത്. ആശയവും സംവിധാനവും ശരണ്‍ പുതുമനയുടേതാണ്. വി.പി ശ്രീകാന്തിന്റെ വരികള്‍ക്ക് ഹാരിസ് മുഹമ്മദ് ബാബു സംഗീതം നല്കിയിരിക്കുന്നു.
പ്രകാശ് ബാബു, അഷിത പ്രകാശ്, നീതു നടുവത്തേട്ട് എന്നിവരാണ് ഗായകര്‍. പാട്ട് ഫോണ്‍ റിക്കോര്ഡിലാണ്പാടിയതെന്ന സവിശേഷതയുമുണ്ട്. ചിക്കു സംഗീത് എഡിറ്റിങ്ങും ദീപക് തിച്ചൂര്‍ ഗ്രാഫിക്സും കൈകാര്യം ചെയ്തിരിക്കുന്നു. ശരണ്‍ പുതുമന, വൈഷ്ണവി സായികുമാര്‍, സജേഷ്, കൃഷ്ണപ്രീയ, ആനന്ദ് കുമാര്‍, ലാവണ്യ, മനീഷ, മഞ്ചു വിജീഷ്, ഗീത നായര്‍, പത്മനാഭന് തമ്പി എന്നിവരാണ് അഭിനേതാക്കള്‍. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഗാനം വൈറലാണ്.