കട്ടപ്പന ഓസ്റ്റാനാംഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേട്ട് നടന്നു
പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള യുവ ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിത്വ വികസനത്തിൽ അധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന കട്ടപ്പന ഓസ്സാനാംഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർക്കിയാക്കിയ 2022 – 24 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്റ്റിംഗ് ഔട്ട് പരേഡാണ് നടന്നത്.
കട്ടപ്പന DYSP ബേബി പി.വി.പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
യുവതലമുറയെ നശിപ്പിക്കുന്ന ലഹരിമാഫിയയിക്കെതിരെ പോരാടി രാജ്യ സുരക്ഷക്കായി പ്രവർത്തിക്കുന്നവരാകണം SPC കേഡറ്റുകൾ എന്ന് DYSP ബേബി പി.വി പറഞ്ഞു.
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി, കട്ടപ്പന SHO സുരേഷ് കുമാർ .എൻ , SPC പ്രോജക്റ്റ് ഓഫീസർ എസ്. ആർ.സുരേഷ് ബാബു, കട്ടപ്പന എസ്.ഐ.സുനേഗ് എൻ.ജെ, സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യ പറപ്പള്ളിയിൽ ,വാർഡ് കൗൺസിലർ സോണിയ ജെയ്ബി, സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ.മാത്യൂ ,SPC പി റ്റി എ പ്രസിഡന്റ് ധന്യ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
44 കേഡറ്റുകളാണ് പാസ്റ്റിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
യോഗത്തിൽ മികവു പുലർത്തിയ കേഡറ്റുകൾക്ക് ട്രോഫിയും നൽകി.
പാസ്റ്റിംഗ് ഔട്ട് പരേഡ് കാണുന്നതിനായി നിരവധി രക്ഷകർത്താക്കളും എത്തിയിരുന്നു.