പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിക്ഷേധിച്ച് ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പഞ്ചായത്ത് അംഗങ്ങൾ ധർണ്ണ നടത്തി
ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറച്ച്, പ്രദേശിക വികസനത്തിന് തുരങ്കം വയ്ക്കുന്ന 73, 74 ഭരണഘടനാ ഭേതഗതി അട്ടിമറിച്ച ഇടതു സർക്കാരി നെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ16-ന് രാവിലെ 11 മണിക്ക് ചക്കുപള്ളം പഞ്ചായത്ത് ആഫിസിലേയ്ക്ക് പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി കോൺഗ്രസ് ചക്കുപള്ളം മണ്ഡലം പ്രസിഡൻ്റ് വി വി മുരളി അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്തിലെ പ്രതിപക്ഷ നേതാവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ ആൻ്റണി കുഴിക്കാട്ട് ഉത്ഘാടനം ചെയ്തു. പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഒരോ വർഷവും 20 ശതമാനം വർദ്ധിപ്പിക്കേണ്ടതിന് പകരം കഴിഞ്ഞ മൂന്നുവർഷമായി പദ്ധതി തുക 25 ശതമാനം വെട്ടി കുറച്ചു ഈ വർഷം അത് അമ്പത് ശതമാനത്തിലെത്തി ഇത് പഞ്ചായത്തിരാജ് സംവിധാനത്തിൻ്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ലൈഫ് മിഷൻ പദ്ധതി, ക്ഷേമ പെൻഷൻ, ജലജീവൻ മിഷൻ ഉൾപ്പെടെ എല്ലാ മേഖലകളും തകർത്ത്, പൊതുജനത്തിന് അരാജകത്യം മാത്രമാണ് പിണറായി സർക്കാരിൻ്റെ നേട്ടമെന്നും ആൻ്റണി കുഴിക്കാട്ട് പറഞ്ഞു മെമ്പർ ന്മാരായ മറിയാമ്മ ചെറിയാൻ ഷൈനി റോയി, ‘ബിന്ദു ജയകുമാർ, നേതാക്കളായ ജോൺ വരയന്നൂർ, N’ആണ്ടവർ, ലൗലി ഈശോ, ജോയി കളത്തൂർ, സാബു വയലിൽ, തങ്കച്ചൻ ഇടയാടി. മനോജ് പുത്തൻപുര ,റോൺസി ബാബു, സിബി വെള്ള മറ്റം. മോനച്ചൻ ഇളപ്പുങ്കൽ റോയി കിഴക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.