തപാല്‍ വകുപ്പിന്റെ അപകട ഇന്‍ഷുറന്‍സ്: ഫെബ്രുവരി 19 മുതല്‍ 23 വരെ പദ്ധതി ക്യാമ്പ് നടത്തുന്നു
▪തപാല്‍ വകുപ്പിന്റെ അപകട ഇന്‍ഷുറന്‍സ്: ഫെബ്രുവരി 19 മുതല്‍ 23 വരെ പദ്ധതി ക്യാമ്പ് നടത്തുന്നു.
▪ചെറിയ പ്രീമിയത്തില്‍ അപകട ഇന്‍ഷുറന്‍സ് നല്കുന്ന ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയുമായി തപാല്‍ വകുപ്പ്. 699 രൂപക്ക് 10 ലക്ഷം രൂപ വരെ കവറേജ് നല്കുന്ന പോളിസിയാണിത്.
_ഇതിനായി ഫെബ്രുവരി 19 മുതല്‍ 23 വരെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക ക്യാമ്പയിന് നടത്തും.
▪18 മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് 699 രൂപ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയമെന്റ്സ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
_അടുത്തുള്ള ഏത് പോസ്റ്റ് ഓഫീസിലൂടെയും പദ്ധതിയില്‍ അംഗമാകാം.
അപകട മരണം, അപകടത്തില്‍ സ്ഥിരമായി പൂര്‍ണ വൈകല്യം, സ്ഥിരമായി ഭാഗിക വൈകല്യം, പക്ഷാഘാതം എന്നിവ സംഭവിച്ചാല്‍ 10 ലക്ഷം രൂപ നല്‍കും.
▪അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആശുപത്രി ചെലവുകള്‍ക്കായി 50000 രൂപ വരെ ക്ലെയിം ലഭിക്കും കൂടാതെ ദിവസവും 1000 രൂപ വീതം 10 ദിവസത്തേക്കും ലഭിക്കും.
▪അപകട മരണം സംഭവിക്കുന്ന വ്യക്തിയുടെ കുട്ടികള്‍ക്ക് പരമാവധി 50000 രൂപ വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പോളിസി എടുക്കുന്ന എല്ലാ വ്യക്തികള്‍ക്കും 1500 രൂപയുടെ മെഡിക്കല്‍ ചെക്ക്അപ്പ് വൗച്ചറും ലഭിക്കുന്നതാണ്.