സൂര്യപ്രഭയില്‍ കട്ടപ്പന ഗവ. കോളജ്;62 ലക്ഷം മുടക്കി സോളാര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും
കട്ടപ്പന: ഗവണ്‍മെന്റ് കോളജ് ഇനി സൂര്യപ്രഭയില്‍. 62 ലക്ഷം രൂപ മുടക്കി നിര്‍മിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ 22ന് രാവിലെ 11ന് നിര്‍വഹിക്കും. പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ കോളജിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും ഇതിലൂടെ നിറവേറ്റപ്പെടും. ഇതോടനുബന്ധിച്ച് ഒരു കോടി രൂപ മുടക്കി നിര്‍മിച്ച ‘റൂസ’ അക്കദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വഹിക്കും. കോളജിലെ നാലാമത്തെ ബ്ലോക്കാണ് ഇപ്പോള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
70 മെഗാവാട്ട് വൈദ്യുതിയാണ് സോളാറിന്റെ ഉത്പാദന ശേഷി. അനര്‍ട്ടാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ആധുനിക നിലവാരത്തിലുള്ള സയന്‍സ് ബ്ലോക്ക്, ലൈബ്രറി ബ്ലോക്ക്, മെയിന്‍ ബ്ലോക്ക് എന്നിവയും പത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും കോളജില്‍ ഒരുക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോളജിന് 2016 ല്‍ നാക് അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു.