സബ് ജൂണിയർ ഇടുക്കി ചാമ്പ്യൻ കട്ടപ്പന സ്വദേശി
ജെസ്വിൻ ജെറിൻ


ഇടുക്കി ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷന്റയും സ്പോർട്സ് കൗൺസിൽ ഇടുക്കിയുടെയും നേതൃത്വത്തിൽ ബോഡി ക്രാഫ്റ്റ് മിസ്റ്റർ ഇടുക്കി ചാമ്പ്യൻഷിപ്പ് 2024 അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.
മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ സുരേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു സമ്മാനദാനം നിർവഹിച്ചു.
ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ ഇരുപത്തിയഞ്ചോളം ക്ലബ്ബുകളിൽ നിന്നായി 200 അധികം ബോഡി ബിൽഡേഴ്സ് പങ്കെടുത്തു.
മിസ്റ്റർ ഇടുക്കിയായി ദേവൻ VS മോൺസ്റ്റർ മൗണ്ടൻ ജിം ഉപ്പുതറയെയും, ജൂനിയർ ഇടുക്കിയായി നിസാം റഹീം ഒറിജിൻ ഫിറ്റ്നസ് മുട്ടം ജിമ്മിനെയും, സബ് ജൂനിയർ ഇടുക്കിയായി ജെസ്വിൻ ജെറിൻ യു എഫ് സി ജിം കട്ടപ്പനയെയും,
മാസ്റ്റേഴ്സ് ഇടുക്കിയായി സാബു ടി കെ ഡ്രീംസ് ഫിറ്റ്നസ് മൂലമറ്റത്തെയും, മിസ്സ് ഫിറ്റ്നസ് ഇടുക്കിയായി വൈഗ അനീഷ് ന്യൂ ഇന്റർനാഷണൽ ജിം വണ്ണപ്പുറത്തെയും, മെൻസ് ഫിസിക് ചാമ്പ്യനായി ആൽബിൻ സി നൈസ് യു എഫ് സി ജിം കട്ടപ്പനയെയും, ഫിസിക്കലി ചലഞ്ചഡ് ചാമ്പ്യനായി ആഷിക് തോമസ് ഡ്രീം ഫിറ്റ്നസ് മൂലമറ്റട
ത്തിനെയും, വുമൺ മോഡൽ ഫിസിക് ചാമ്പ്യനായി ആവണി ജയൻ പെർഫെക്ട് സ്റ്റാൻഡേർഡ് ജിം രാജാടിനെയും തിരഞ്ഞെടുത്തു. ഓവറോൾ ചാമ്പ്യന്മാരായി ഒറിജിൻ ഫിറ്റ്നസ് മുട്ടത്തെയും, റണ്ണേഴ്സ് അപ്പ് ചാമ്പ്യന്മാരായി ക്രോസ് ഫിറ്റ് തൊടുപുഴയെയും തെരഞ്ഞെടുത്തു. ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികളായ എബിൻ വണ്ടിപ്പെരിയാർ, നിസാർ പി എ, അനൂപ് ചെറുതോണി, റോബിൻസൺ, പ്രവീൺ,സുമേഷ്,ജാക്ക്,അരുൺ,ഗീവർഗീസ്, അരുൺജിത്ത്, അമൽ, ശ്രീജിത്ത്, പോൾ, ജോമി, രാജി എസ് ചന്ദ്ര, അബു അതുൽ, രാഹുൽ,സുജിത്ത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി