Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാഹുൽ കൊച്ചാപ്പിക്ക് നേരെയുള്ള ആക്രമണം -പ്രതിഷേധിക്കുക


രാഹുൽ കൊച്ചാപ്പിക്ക് നേരെയുള്ള ആക്രമണം –
പ്രതിഷേധിക്കുക
പുരോഗമന കലാസാഹിത്യസംഘംസംസ്ഥാന കമ്മിറ്റി
പ്രശസ്തനായ നാടൻപാട്ട്
കലാകാരനും പുരോഗമന
കലാസാഹിത്യ സംഘം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ രാഹുൽ കൊച്ചാപ്പിക്കു നേരെ നടന്ന സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി
പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജനകീയ കലാകാരനായ രാഹുൽ കൊച്ചാപ്പിയെ നാടൻപാട്ട് അവതരണത്തിനിടയിൽ
സ്റ്റേജിൽ വെച്ചാണ് സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. ഇത് തികച്ചും
അപലപനീയമാണ്. ജനങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാർക്ക് നേരെ
കാണിക്കുന്ന അഹിഷ്‌ണത നമ്മുടെ തു പോലുള്ള പരിഷ്കൃത
സമൂഹത്തിന് അംഗീകരിക്കാനാവില്ല.
രാഹുൽ കൊച്ചാപ്പിക്ക് നേരെ നടന്ന ആക്രമണത്തിൽ കലാ സ്നേഹികളുടെ പ്രതിഷേധം ഉയർന്നു വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം
അഭ്യർത്ഥിക്കുന്നു.
ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി