രാഹുൽ കൊച്ചാപ്പിയെ ആക്രമിച്ച സംഭവം അപലപനീയം;വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇടുക്കി
കട്ടപ്പന: പ്രശസ്ത നാടൻപാട്ട്
കലാകാരനും വജ്ര ജൂബിലി ഫെല്ലോഷിപ്പ് കോട്ടയം ജില്ലാ കോർഡിനേറ്ററുമായ രാഹുൽ കൊച്ചാപ്പിക്കു നേരെ നടന്ന സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇടുക്കി കൂട്ടായ്മ
പ്രതിഷേധം രേഖപ്പെടുത്തി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും
ജനകീയ കലാകാരനുമായ രാഹുൽ കൊച്ചാപ്പിയെ കൊല്ലത്ത് നടന്ന നാടൻപാട്ട് അവതരണത്തിനിടയിൽ
സ്റ്റേജിൽ നിന്ന് വലിച്ചിറക്കിയാണ് സാമൂഹിക വിരുദ്ധർ ആക്രമിച്ചത്. നാടൻപാട്ട് വേദിയിൽ സിനിമാഗാനം പാടണമെന്നാവശ്യപ്പെട്ടായിരുന്നു മദ്യപ സംഘത്തിൻ്റെ മർദ്ദനം.ഇത് തികച്ചും
അപലപനീയമാണ്. അംഗപരിമിതൻ കൂടിയായ രാഹുൽ കൊച്ചാപ്പിയടക്കമുള്ള കലാകാരന്മാർക്ക് നേരെ
കാണിക്കുന്ന അസഹിഷ്‌ണത അംഗീകരിക്കാനാവില്ല.
രാഹുൽ കൊച്ചാപ്പിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇടുക്കി കൂട്ടായ്മ ആവശ്യപ്പെട്ടു. കട്ടപ്പന ദീപ്തി കോളേജിൽ നടന്ന പ്രതിക്ഷേധ യോഗം സാംസ്കാരിക വകുപ്പ് ഇടുക്കി ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത,ടി.ആർ.സൂര്യദാസ് ബോബിൻ.കെ.രാജു , രാജേഷ് ലാൽ എന്നിവർ സംസാരിച്ചു.