നെടുങ്കണ്ടം പഞ്ചായത്ത് കമ്മറ്റിയില്‍ വാക്‌പോര് കമ്മറ്റി അലമ്പി പിരിഞ്ഞു
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് കമ്മറ്റിയില്‍ വാക്‌പോര് കമ്മറ്റി അലമ്പി പിരിഞ്ഞു. കടം വാങ്ങിയ സ്വര്‍ണ്ണ ത്തിൻ്റെ പണം കൊടുക്കാനുള്ളത് സംബന്ധിച്ചാണ് മുന്‍ വനിത പ്രസിഡന്റൂം നിലവിലെ പ്രസിഡന്റും തമ്മില്‍ കമ്മറ്റിയില്‍ കൊമ്പുകോർത്തത്. അടിയുടെ വക്കിലെത്തി കമ്മറ്റി അലമ്പിപിരിഞ്ഞു. തിങ്കളാഴ്ച ബജറ്റിനു ശേഷം നടന്ന കമ്മറ്റിയിലാണ് അംഗങ്ങള്‍ ഇരുചേരിയില്‍ നിന്ന് വാടി പോടി വിളി ഉയർത്തിയത്. ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കാന്‍ പഞ്ചായത്തംഗം പാര്‍ട്ണറായ കടയില്‍നിന്നും സ്വര്‍ണ്ണം വാങ്ങിയ ഇനത്തില്‍ 21000 രൂപ നല്‍കാനുള്ളത് നാളിതുവരെയായി കൊടുത്തിട്ടില്ല. പണം ആവശ്യപ്പെട്ടതിനെ ചൊല്ലി 2021 ലെ പ്രസിഡന്റും നിലവിലെ പ്രസിഡന്റും ഇരുവരെയും സപ്പോര്‍ട്ട് ചെയ്യുന്ന അംഗങ്ങളും ആഴ്ചകളായി തുടരുന്ന വാക്‌പോരാണ് കഴിഞ്ഞദിവസം കമ്മറ്റിയിലേക്ക് എത്തിയത’അന്ന് സ്വര്‍ണ്ണം വാങ്ങിയതും പിരിവ് നടത്താന്‍ തീരുമാനമെടുത്തതും പല അംഗങ്ങളും അറിഞ്ഞിട്ടില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. എന്നാല്‍ മുന്‍ സെക്രട്ടറിയുെട കാലത്തെ പല ഫണ്ട് വിനിയോഗവും ഓഡിറ്റ് ഒബ്ജഷനായി നിലനില്‍ക്കുന്നതിനാല്‍ അനാവശ്യമായ ഫണ്ട് വിനിയോഗത്തിന് തയ്യാറല്ലെന്നാണ് നിലവിലെ പ്രസിഡന്റ് പറയുന്നത്.
അന്ന് 500 രൂപ വീതം 12 അംഗങ്ങള്‍ നല്‍കിയ തുക ചികിത്സ ധനസഹായമായി നല്‍കിയെന്നാണ് ഒരുവിഭാഗം പറയുന്നത്. ജൂവലറി ഉടമയുടെ പണം കൊടുക്കാമെന്ന് അന്നത്തെ സെക്രട്ടറി ഏറ്റിരുന്നുവെങ്കിലും അദ്ദേഹം പണം നല്‍കാതെ സ്ഥലം മാറി പോകുകയും ഇപ്പോള്‍ സസ്‌പെന്‍ഷനിലുമാണ്. സ്റ്റാന്റിംഗ് കമ്മറ്റി പോലുമറിയാതെ മുന്‍ പ്രസിഡന്റ് ഏകപക്ഷീയമായി നിലപാടെടുത്തത് നിലവിലെ പ്രസിഡന്റ് കൊടുക്കണമെന്ന ശാഠ്യമാണ് ഒരുപറ്റം ഉന്നയിക്കുന്നത്. ജീവനക്കാര്‍ സ്ഥലം മാറിപോകുകയും പിരഞ്ഞുപോകുകയും ചെയ്യുമ്പോള്‍ തുശ്ചവരുമാനക്കാരായ പഞ്ചായത്തംഗങ്ങള്‍ സ്വര്‍ണ്ണവാങ്ങി നല്‍കണമെന്ന വാശി സാമ്പത്തികമായി മൂന്‍പന്തിയില്‍ നില്‍ക്കുന്നവരും അല്ലറചില്ലറ വഴിവിട്ട ഇടപാടുകള്‍ നടത്തുന്നവരും ഉന്നയിച്ചതും ചില അംഗങ്ങളെ പ്രകോപിതരാക്കി. ഇടതുമുന്നണി ഭരിക്കുന്ന നെടുങ്കണ്ടം പഞ്ചായത്തില്‍ ഭരണസമിതിയുടെ തുടക്കം മുതലെ വനിത അംഗങ്ങളില്‍ ചിലര്‍ പരസ്പരം പോരാ ണ്.