വിജയപുരം രൂപതയുടെ ഒരുമ വെളിവാക്കിയ മെത്രാഭിഷേകം
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് മോൺ. ജസ്റ്റിൻ മഠത്തിൽപറമ്പിലിൻ്റെ മെത്രാഭിഷേകത്തിൽ പങ്കുചേർന്നത്. രൂപതയുടെ ഒരുമയും വിശ്വാസികളുടെ സമർപ്പിതശുശ്രൂഷയും പ്രതിഫലിപ്പിക്കുന്നതായി തിരുക്കർമങ്ങൾ. എല്ലാ പ്രദേശങ്ങൾക്കും ഭാഷയ്ക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുംവിധമായിരുന്നു ക്രമീകരണങ്ങൾ. ഒന്നാം തിരുവചന വായന ഇംഗ്ളീഷിലും ലേഖനം തമിഴിലും സുവിശേഷം മലയാളത്തിലും വായിച്ചു. വിവിധ കമ്മിറ്റികളിലായി ആയിരത്തോളം വോളണ്ടിയർമാർ സമർപ്പിതരായി നിലകൊണ്ടു. അൻപതംഗ ഗായകസംഘത്തിൻ്റെ ആലാപനം ഹൃദ്യത പകർന്നു. രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അത്മായ സംഘടനാ പ്രതിനിധികളും ഈ ചരിത്രനിമിഷത്തിൽ പങ്കുചേരാനെത്തി.
എപ്പിസ്കോപ്പൽ വികാരിയും ആഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാ. ഹിലാരി തെക്കേക്കുറ്റ്, ഫാ. അഗസ്റ്റിൻ മേച്ചേരി, ഫാ. വർഗീസ് കോട്ടയ്ക്കാട്ട്, വൈസ് ചാൻസലർ സിസ്റ്റർ മേരി അൻസ, പിആർഒ ഹെൻറി ജോൺ, ഫാ. ടോം ജോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടി ഫാ. അജി ചെറുകാക്രാച്ചേരിൽ, ജോയിൻ്റ് സെക്രട്ടറി സാജു ജോസഫ്, സിസ്റ്റർ ജെനിൻ, അന്നമ്മ ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിൽപറമ്ബിലിൻ്റെ പിതാവ് അലക്‌സാണ്ടർ മഠത്തിൽപറമ്ബിലും കുടുംബാംഗങ്ങളും ബന്ധുക്കളും പാമ്ബനാർ സേക്രഡ് ഹാർട്ട് മാത്യ ഇടവകാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു
+