previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ തണൽ ഷെൽട്ടർ ഹോം നിർമ്മാണോദ്ഘാടനം 16 ന് ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കും.മൂന്ന് കോടി അൻപത്തി അഞ്ച് ലക്ഷം രൂപാ മുടക്കിയായാണ് നിർമ്മാണം നടക്കുന്നത്.



കട്ടപ്പന നഗരസഭ തണൽ ഷെൽട്ടർ ഹോം നിർമ്മാണോദ്ഘാടനം 16 ന് ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കും.
മൂന്ന് കോടി അൻപത്തി അഞ്ച് ലക്ഷം രൂപാ മുടക്കിയായാണ് നിർമ്മാണം നടക്കുന്നത്.

കട്ടപ്പന നഗരസഭയിലെ ഭവനരഹിതരായ 1500 കുടുംബങ്ങൾക്ക് ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ നഗരസഭയിൽ നിന്ന് 30 കോടി രൂപാ ചിലവാക്കി വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.

നഗരസഭ പ്രദേശത്ത് അശരണരായ കുട്ടികൾ, വൃദ്ധർ, വികലാംഗർ, രോഗികൾ എന്നവരുടെ അഭയവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി യാണ് തണൽ എന്ന പേരിൽ പേഴും ക്ക വലയിൽ ഷെൽട്ടർ ഹോം നിർമ്മിക്കുന്നത്.

കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 16 ന് 11.30 ന് ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും.


കേന്ദ്ര സർക്കാരിന്റ് മൂന്ന് കോട പതിനഞ്ചു ലക്ഷം രൂപയും നഗരസഭയുടെ നാൽപ്പതു ലക്ഷം രൂപയും ചേർത്ത് 3 കോടി 55 ലക്ഷം രൂപായുടെ നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്.

2 നിലകളിലായിയുള്ള കെട്ടിടത്തിന്റെ നിർമാണം ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കും.
24 മണിക്കൂറും ഡോക്ടറുടെ സേവനവും ഫാർമ്മസി സൗകര്യവും ലിഫ്റ്റിന്റെ പ്രവർത്തനവും ഉണ്ടാകും.

ഊദ്ഘാടന യോഗത്തിൻ നഗരസഭ കൗൺസിലർമാർ ,രാഷ്ട്രിയ, സാമുധായിക,സന്നദ്ധ സംഘടന പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി,വൈസ് ചെയർമാൻ കെ.ജെ ബെന്നി, മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർ സിജോമോൻ ജോസ് എന്നിവർ അറയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!