വൃദ്ധജനങ്ങൾക്ക് ആശ്വാസമായി ഡി.വൈഎഫ്.ഐ;100 വീടുകളിൽ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു
കട്ടപ്പന: ഡി.വൈഎഫ്.ഐ പരപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃദ്ധ ജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. വയോധികരുള്ള 100 കുടുംബങ്ങളിൽ ഏത്തപ്പഴം, പാൽ, മുട്ട എന്നിവയടങ്ങിയ പോഷകാഹാര കിറ്റു ളാണ് വിതരണം ചെയ്തത്. പരപ്പ് യൂണിറ്റ് സെക്രട്ടറി കെ.ആർ.പി ദേവൻ, ജിഷ്‌ണു സജീവ് എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി.ആദ്യ ഘട്ടത്തിൽ അരിയും പച്ചക്കറികാലും അടങ്ങിയ കിറ്റുകൾ\ 130 കുടുംബങ്ങൾക്ക് നൽകിയിരുന്നു. യൂണിറ്റ് പരിധിയിൽ വരുന്നവർക്കും പുറത്തുള്ളവർക്കും വാക്സിൻ രജിസ്ട്രേഷൻ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 സ്നേഹ വണ്ടികൾ,കോവിഡ് പോസിറ്റിവായ വീടുകളിൽ അണു നശികരണം തുടങ്ങിയ പ്രവർത്തനങ്ങളും പരപ്പ് യൂണീറ്റിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പരപ്പിൽ നടന്ന പോഷകാഹാര കിറ്റുകളുടെ വിതരണ ചടങ്ങിൽ ജില്ല വൈസ് പ്രസിഡന്റ് എസ്.സുധീഷ്, ബ്ലോക്ക് സെക്രട്ടറി എസ്.രാജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി സുമോദ് ജോസഫ്, എൽ.ഡി.എഫ് കൺവീനർ കെ.ആർ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു