ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കൺവീനറായി ഹരി. ആർ. വിശ്വനാഥ് തിരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയാണ്. കെ വിശ്വനാഥൻ നായരുടേയും കെ.കെ രത്നമ്മയുടേയും മകനാണ്. കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. ഇടുക്കി ജില്ലയിലെ നങ്കിസിറ്റി എസ്.എൻ.ഹയർ സെക്കണ്ടറി സ്കൂളിലെ കംപ്യൂട്ടർ ആപ്ളിക്കേഷൻ അദ്ധ്യാപകനാണ്. 2005 മുതൽ കംപ്യൂട്ടർ സയൻസ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. 2000 മുതൽ ഇടുക്കി ജില്ലാ കംപ്യൂട്ടർ ആപ്ളിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷാ ചീഫാണ്. പ്ളസ് ടു പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കുന്ന ടീമിൽ 2000 മുതൽ അംഗമാണ്. 2000 മുതൽ ഹയർ സെക്കണ്ടറി പരീക്ഷ പേപ്പർ മൂല്യനിർണയ ക്യാമ്പിൽ ചീഫായി പ്രവർത്തിക്കുന്നു. 2020 , 2024 വർഷങ്ങളിൽ ലക്ഷദ്വീപിൽ കംപ്യൂട്ടർ ആപ്ളിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ നടത്താൻ സർക്കാർ നിയോഗിച്ചു. 2021 ൽ ലക്ഷദ്വീപിലെ അമ്നി ദ്വീപിൽ പ്ളസ് ടു പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി സർക്കാർ നിയോഗിച്ചു. 2022 ൽ ദുബായിയിൽ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി കേരള സർക്കാർ നിയോഗിച്ചതും ഹരി. ആർ വിശ്വനാഥിനെയാണ്.
1984 മുതൽ ഹരി ആർ വിശ്വനാഥ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട കൊച്ചു കോയിക്കൽ ശാഖാ മുഖ്യ ശിക്ഷക് , ഇടുക്കി കഞ്ഞിക്കുഴി ശാഖാ മുഖ്യ ശിക്ഷക് ,കഞ്ഞിക്കുഴി മണ്ഡൽ കാര്യവാഹ്, ഇടുക്കി താലൂക്ക് പ്രൗഢ പ്രമുഖ് , ബൗദ്ധിക് ശിക്ഷൺ പ്രമുഖ് , കാര്യവാഹ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2020 മുതൽ ആർ എസ് എസ് ഇടുക്കി ജില്ലാ പ്രചാർ പ്രമുഖായിരുന്നു. 2019 മുതൽ 2023 വരെ ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ആയി പ്രവർത്തിച്ചു. നിലവിൽ എൻ ടി യു സംസ്ഥാന സമിതി അംഗമായിരുന്നു.
ഇടുക്കി ജില്ലയിൽ നിന്നും ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഭാരവാഹിയാകുന്ന ആദ്യത്തെ ആളാണ് ഹരി ആർ വിശ്വനാഥ്. മക്കൾ ഐശ്വര്യ എച്ച് നായർ, ഐതിഹ എച്ച് നായർ