എന്റെ തൊഴിൽ എന്റെ അഭിമാനം
കാഞ്ഞിരപ്പള്ളിയിൽ അഭ്യസ്ഥ വിദ്യരായ ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ കേരള നോളജ് ഇക്കോണമി മിഷനിലൂടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന് ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽ വെച്ച് 11.2.2024 ന് രാവിലെ 9.a.m മുതൽ 3 വരെ ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുകയാണ്. കേരള നോളജ് ഇക്കണോമി മിഷന്റെയും കോട്ടയം ജില്ലാ കുടുംബശ്രീ മിഷൻ ഡി ഡി യു ജി കെ വൈ , കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും, ഐസിടി അക്കാഡമി യുടെയും , കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ യാണ് ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കമ്പനികൾ ഉൾപ്പെടെ മുപ്പതോളം കമ്പനികൾ രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു. SSLC/+2/Diploma/ITI/Degree , PG ,അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സംസ്ഥാന സർക്കാരിൻ്റെ വെബ് പോർട്ടൽ ആയ https://knowledgemission.kerala.gov.in പോർട്ടലിൽ Register ചെയ്യേണ്ടതാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 കോപ്പി ബയോഡാറ്റ / സി വി / റെസ്യൂമെ കൊണ്ടുവരേണ്ടതാണ്. 2 pm വരെ Spot Registration സൗകര്യവും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക് ബന്ധപെടുക. 📞 70251 53443,. 75590 96631