രാഷ്ട്രീയ ലാഭം ഇല്ലാത്തതുകൊണ്ടാണ് ഗവർണർ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പുവെക്കാത്തത് എന്ന് KSC(M) ജില്ലാ പ്രസിഡന്റ് ആകാശ് മാത്യു ഇടത്തിപറമ്പിൽ
ബിജെപിക്ക് രാഷ്ട്രീയ ലാഭം ഇല്ലാത്തതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭൂപതിവ് നിയമഭേദഗതിയിൽ ഒപ്പിടാത്തതെന്ന് k s c ( m ) ഇടുക്കി ജില്ലാ പ്രസിഡണ്ട് ആകാശ് ഇടത്തിപറമ്പിൽ . പിസി ജോർജ് ബിജെപിയിൽ ചേർന്നപ്പോൾ കേരളത്തിലെ റബർ കർഷകരോട് പെട്ടെന്ന് സ്നേഹം ഉണ്ടായ ബിജെപിക്ക് ഇത്രയും നാൾ കേന്ദ്രം ഭരിച്ചിട്ടും ആ സ്നേഹം ഉണ്ടാകാതിരുന്നത് രാഷ്ട്രീയ ലാഭം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂപതിവ് ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ ഉപവാസ പ്രാർത്ഥന യജ്ഞത്തിൽ ആയിരുന്നു പ്രതികരണം. യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീ ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 51 യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ഉപവസിച്ചു ,KSC ( m ) സംസ്ഥാന ജനറൽ സെക്രട്ടറി റോഷൻ ചുമപ്പുങ്കൽ , യൂത്ത് ഫ്രണ്ട് എം നേതാക്കളായ, വിപിൻ സി , പ്രിന്തോ ചെറിയാൻ, ആൽവിൻ , റിനു മാത്യു , ജോമറ്റ് ജോസഫ് , എന്നിവർ സംസാരിച്ചു.