കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാര സംഘടനാ നേതാക്കളുടെ ചരമവാർഷിക അനുസ്മരണം നടന്നു
കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാര സംഘടനാ നേതാക്കളുടെ ചരമ വാർഷിക അനുസ്മരണം നടന്നു. കട്ടപ്പന നഗരസഭാ ഹാളിൽ നടന്ന അനുസ്മരണം നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായികളുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും സംഘടനെ മുന്നോട്ടു നയിക്കുകയും ചെയ്ത മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.നസറുദീൻ, മുൻ ജില്ലാ പ്രസിഡൻ്റ് മാരിയിൽ കൃഷ്ണൻ നായർ, കട്ടപ്പന യൂണിറ്റ് സ്ഥാപക ജനറൽ സെക്രട്ടറി ഇ.എം. ബേബി എന്നിവരുടെ ചരമ വാർഷിക അനുസ്മരണ സമ്മേളനമാണ് കട്ടപ്പന നഗരസഭാ ഹാളിൽ നടന്നത്.
പുഷ്പാർച്ചനയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.
മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.എം.കെ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ജെ ബെന്നി, കൗൺസിലർമാരായ പ്രശാന്ത് രാജു,സിജു ചക്കുംമൂട്ടിൽ, തങ്കച്ചൻ പുരയിടം, ധന്യ അനിൽ, ജൂലി റോയി, മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി ഹസൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സിബി കൊല്ലംകുടി, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിജോമോൻ ജോസ്, നഗരസഭ സെക്രട്ടറി ആർ.മണികണ്ഠൻ എന്നിവർ സംസാരിച്ചു.
മർച്ചൻ്റ്സ് അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ 34 വാർഡുകളിലെ ക്യാൻസർ,ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകളും ക്യാൻസർ രോഗികൾക്ക് മരുന്നു വാങ്ങുന്നതിന് ധനസഹായവും നൽകി.
ഏറ്റവും അർഹരായ നിർധനരായ കുടുംബത്തിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി ഒരു ആശാവർക്കർക്ക് ഒരു ഗുണഭോക്താവ് എന്ന രീതിയിൽ ആണ് ധനസഹായം നൽകിയത്.
തുടർന്നുള്ള എല്ലാ മാസങ്ങളിലും ഇവർക്ക് ഭക്ഷ്യ കിറ്റുകൾ സൗജന്യമായി നൽകും.
പരിപാടികൾക്ക് ഷിയാസ് എ.കെ, അജിത് സുകുമാരൻ, അനിൽ പുനർജനി, ആർ.ശ്രീധർ, പോൾസൺ എന്നിവർ നേതൃത്വം നൽകി