കട്ടപ്പന നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ ബീന ടോമി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ ബീന ടോമി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ ബീന ടോമി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഭിന്നശേഷിക്കാർക്ക് സഹായകരമാകുന്ന ഉപകരണങ്ങൾ വാങ്ങുന്ന ഗുണഭോക്താക്കൾ അവ പ്രയോജനപ്പെടുത്തണമെന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു നഗരസഭാധ്യക്ഷ ബീന ടോമി പറഞ്ഞു.ഓട്ടോമാറ്റിക് വീൽചെയർ ഉൾപ്പെടെ അഞ്ചു ലക്ഷത്തോളം രൂപയുടെ സഹായ ഉപകരണങ്ങളാണ് വിവിധ വാർഡുകളിൽ നിന്നുള്ള അർഹരായവർക്ക് വിതരണം ചെയ്തത്.നഗരസഭയിൽ നടന്ന ചടങ്ങിന് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഐബിമോൾ രാജു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ തങ്കച്ചൻ പുരയിടത്തിൽ, പ്രശാന്ത് രാജു,, സോണിയ ജെയ് ബി, മായാ ബിജു, ഷജിമോൾ തങ്കച്ചൻ,. ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു ജി.എസ്, അങ്കണവാടി വർക്കർ അനിത റെജി, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.