ഇടുക്കി രൂപത അദ്ധ്യാപക-അനദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
ഇടുക്കി രൂപത അദ്ധ്യാപക-അനദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
കരിമ്പൻ: ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി ഈ വർഷത്തെ മികച്ച അദ്ധ്യാപക-അനദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
ഹയർ സെക്കണ്ടറി വിഭാഗത്തിലെ മികച്ച അദ്ധ്യാപകനായി തെരഞ്ഞെടുത്തിരിക്കുന്നത് മുരിക്കാശേരി സെൻ്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് മാത്യുവിനെയാണ്.
ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച അദ്ധ്യാപികയായി തെരഞ്ഞെടുത്തിരിക്കുന്നത് പൊൻമുടി സെൻ്റ്.മേരീസ് ഹൈസ്കൂളിലെ അദ്ധ്യാപിക സി.ലിസ്സി.കെ.എസ്സിനേയാണ്.
യു.പി വിഭാഗത്തിൽ നിന്നും മികച്ച അദ്ധ്യാപകനായി തെരഞ്ഞെടുത്തിരിക്കുന്നത്, ജോസ്ഗിരി സെൻ്റ്.ജോസഫ് യു .പി സ്കൂളിലെ ഹെഡ്മാസ്റ്റർ ജോസ് ജോസഫിനെയാണ്.
എൽ.പി വിഭാഗത്തിലെ മികച്ച അദ്ധ്യാപിക മുരിക്കാശേരി സെൻ്റ്. മേരീസ് എൽ.പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന. പി.വിയാണ്.
അനദ്ധ്യാപക വിഭാഗത്തിൽ നിന്നും അവാർഡിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത് വെള്ളയാംകുടി സെൻ്റ്.ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലാബ് അസിസ്റ്റൻറ്.ജോർജ് കെ. സിയെയാണ്.
പാഠ്യ-പാഠ്യേതര മേഖലകളിലെ പ്രവർത്തന മികവുകളെയും, വിദ്യാഭ്യാസ മേഖലകളിൽ നൽകിയ സംഭാവനകളെയും പരിഗണിച്ചാണ് ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി അദ്ധ്യാപക- അനദ്ധ്യാപക അവാർഡുകൾ നൽകുന്നത്.
ഈ വർഷത്തെ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു.ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം നേടി.സെൻ്റ്.ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ വാഴത്തോപ്പ് ,സെൻ്റ്.ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളയാംകുടിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഫെബ്രുവരി പത്താം തിയതി മുരിക്കാശേരി പാവനാത്മ കോളേജിൽ വച്ച് നടക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക സംഗമത്തിൽ വച്ച്, ഇടുക്കി രൂപതാ മെത്രാൻ.മാർ.ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യും.