കെ.എസ്.സി.ബി.യിൽ അതിര് തർക്കം. മലയോര ഹൈവേ റോഡ് ടാറിംഗ് വൈകുന്നു
കെ.എസ്.സി.ബി.യിൽ അതിര് തർക്കം. മലയോര ഹൈവേ റോഡ് ടാറിംഗ് വൈകുന്നു.
വെള്ളിലാങ്കണ്ടം ഭാഗത്തെ ഒരു വൈദ്യുതി പോസ്റ്റ് തങ്ങളുടെയല്ല മറ്റേ ഡിവിഷൻ്റെ യാണ് എന്ന് ഉപ്പുതറ,കാഞ്ചിയാർ ഡിവിഷനുകൾ തർക്കിച്ചത് മൂലം മലയോര ഹൈവേയുടെ വെള്ളിലാംകണ്ടം ഭാഗത്ത് വഴിമദധ്യത്തിൽ നിർക്കുന്ന പോസ്റ്റ് കഴിഞ്ഞ അറുപത് ദിവസമായി മാറ്റുവാൻ കഴിഞ്ഞില്ല. ഇന്ന് ഈ പോസ്റ്റ് വഴി മദ്ധ്യത്തിൽ നിർത്തി ടാർ ചെയ്യേണ്ട സ്ഥിതിയാണ്. ഹൈറേഞ്ച് മേഖലയിലെ കെ.എസ്.സി.ബി അസിസ്റ്റൻറ് എഞ്ചിനിയർമാർ മറ്റ് ജില്ലകളിൽ നിന്നുള്ളവരായതിനാൽ വല്ലപ്പോഴുമൊക്കെയേ ഓഫീസിൽ വരാറുള്ളു എന്നതിനാൽ ഈ തർക്കങ്ങളിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാറില്ല. ജില്ലയുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ തൊടുപുഴയിലായതിനാൽ ഹൈറേഞ്ചിലെ പ്രശ്നങ്ങളിൽ തിരിഞ്ഞ് നോക്കാറില്ല.ഈ വിഷയങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വൈദ്യുതി മന്ത്രിക്ക് പരാതി അയച്ചു.