വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക വ്യാപാരി സമിതിയുടെ മാർച്ചും ധർണ്ണയും കട്ടപ്പന മുൻസിപ്പൽ ഓഫീസിലേക്ക്
വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പിലാക്കുക. മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ യൂസർഫീ ഒഴിവാക്കുക. വ്യാപാര ലൈസൻസിന് വെയ്സ്റ്റ് ബിന്നും ഹരിതകർമ്മസേന രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, വികസന ആവശ്യങ്ങൾക്ക് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുരധിവാസവും ഉറപ്പാക്കുക. ജിഎസ്‌ടിയിൽ നിലനില്ക്കുന്ന അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി ഫെബ്രുവരി 6-ാം തീയതി ചൊവ്വാഴ്‌ച 11 മണിക്ക് കട്ടപ്പന മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. കാർഷിക മേഖലയിലെ ഉല്പാദനകുറവും വിലത്തകർച്ചയും ജില്ലയിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ് 2018 ലെയും 2019 ലെയും രണ്ട് മഹാപ്രളയങ്ങളും ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡു മഹാമാരിയും മൂലം ഏറ്റവും കൂടുതൽ കഷ്‌ടങ്ങളും നഷ്‌ടങ്ങളും സംഭവിച്ചത് വ്യാപാരികൾക്കും വ്യാപാരമേഖലക്കുമാണ്. പിടിച്ച് നില്ക്കുവാൻ കഴിയാതെ 100 കണക്കിന് വ്യാപാരസ്ഥാപനങ്ങൾ ജില്ലയിൽ നിന്നും പോയ സാഹചര്യം നിലനിൽക്കുന്നു. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ നഷ്ട്‌ടം സഹിച്ചാണ് നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നത്. വ്യാപാര മേഖലയുടെ നിലനിൽപ്പ് തന്നെ ഇന്ന് ഓൺലൈൻ വ്യാപാരവും വലിയ സൂപ്പർ മാർക്കറ്റുകളുടെ കടന്നു വരവ് മൂലം വെല്ലുവിളി നേരിടുകയാണ്. 如 സാഹചര്യത്തിൽ വ്യാപാരികളെയും വ്യാപാര സമൂഹത്തെയും ദ്രോഹിക്കുന്ന നടപടികളിൽ നിന്നും അധികാരികൾ പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാനത്ത് 14 ജില്ലകളിലും കേരള വ്യാപാര വ്യവസായി സമിതി സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ സമരപരിപാടി സംഘടനയുടെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി റ്റി.വി ബൈജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് റോജിപോൾ അദ്ധ്യക്ഷത വഹിക്കും. നേതാക്കളായ സാജൻകുന്നേൽ നൗഷാദ് ആലുംമൂട്ടിൽ. ധനേഷ്‌കുമാർ, ജോസ് പുലിക്കോടൻ എന്നിവർ പ്രസംഗിക്കും. ലെനിൽ സോമൻ അനൂപ്‌കുമാർ.ബിനു നെല്ലിക്കുന്നേൽ അമ്പിളി രവികല, വി.യു. സരിൻ, റീന കുര്യാച്ചൻ പ്രജിൽ ബാബു മജീഷ് ജേക്കബ് എന്നിവർ സമരപരിപാടികൾക്കും നേതൃത്വം നല്‌കും.
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ജോസ് പുലിക്കോടൻ, വി എ അൻസാരി, മജീഷ് ജേക്കബ്, ലൂയിസ് വേഴമ്പത്തോട്ടം, വി എ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.