കർഷക സുരക്ഷ ഉറപ്പു വരുത്താൻ സർക്കാരുകൾ തയ്യാറാകണം; കെ.ഫ്രാൻസീസ് ജോർജ്
കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കി കർഷക സുരക്ഷ ഉറപ്പു വരുത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന്കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി. ആവശ്യപ്പെട്ടു……………. കേരളാ കോൺഗ്രസ് , കർഷക യൂണിയൻ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കൊന്നത്തടി ജോസ് കുറുക്കൻ കുന്നേലിന്റെ പുരയിടത്തിൽ നടന്ന കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…. നാളികേര വികസന ബോർഡിന്റെ പ്രവർത്തനങ്ങൾഇടുക്കി ജില്ലയിൽ വ്യാപിപ്പിക്കണമെന്നും രോഗബാധകൾ തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും നാളികേര മൂല്യ വർദ്ധിത ഉല്പന്നങ്ങളുണ്ടാക്കാൻ പദ്ധതികൾ തയ്യാറാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു….. കുടിയേറ്റ ജനതക്കനുകൂലമായി ഭൂപതിവ് നിയമ ഭേദഗതികൾ യാഥാർത്ഥ്യമാക്കണമെന്നും കേരള ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ കർഷക ജനതയെ ബലിയാടാക്കരുതെന്നും മുൻ എം.പി സർക്കാരിനോടഭ്യർത്ഥിച്ചു…… മണ്ഡലം പ്രസിഡണ്ട് ജോബി അഗസ്റ്റ്യൻ പേടിക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. ജോസ് കുറുക്കൻകുന്നേൽസ്വാഗതമാശംസിച്ചു. മുൻ സർക്കാർ ചീഫ് വിപ്പും പാർട്ടി ഡെപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്ണിയാടൻ ജില്ലാ പ്രസിഡണ്ട് പ്രൊഫ എം.ജെ.ജേക്കബ് കർഷകയുണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കർഷക സംഗമ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പാർട്ടി ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് തെങ്ങിൻതൈ നടീൽ നടത്തി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട്, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി ജില്ലാ പ്രസിഡണ്ട് ബിനു ജോൺ കെ.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി, ഗ്രാമ പഞ്ചായത്ത് മെമ്പർ ജെസി സിബി കർഷക യൂണിയൻ ജില്ലാ ജില്ലാ സെക്രട്ടറിഇ.പി. ബേബി , പി.വി.അഗസ്റ്റ്യൻ ഭാരവാഹികളായജോബിൾ മാത്യു,പി.ജി.പ്രകാശൻ, ജെയ്സൺ അബ്രാഹം, പാർട്ടി നേതാക്കളായ, ജോസഫ് കുളങ്ങര , ജോസ് വെട്ടുകാട്ട്, പോൾ കുറുക്കൻ കുന്നേൽ . ലൂക്കാച്ചൻ പുന്നോലിൽ സാബു മുനിയറ തുടങ്ങിയവർ പ്രസംഗിച്ചു. തെങ്ങിൻതൈകൾ നൽകിയാണ് കർഷകരെ ആദരിച്ചത്………….