Idukki വാര്‍ത്തകള്‍ഉടുമ്പന്‍ചോലകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ വണ്ടൻമേട് സ്വദേശി പിടിയിൽ
നെടുങ്കണ്ടം:- ഡ്രൈഡേയിൽ മദ്യം ശേഖരിച്ചു വച്ച് വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് കേസെടുത്തു. വണ്ടൻമേട് വില്ലേജിലെ മാലി കരയിൽ ചകനാൽ സുനിൽ നാരായണൻ ആണ് എക്സൈസിൻ്റെ പിടിയിലായത്.2.800 ലിറ്റർ മദ്യവും 600 രൂപയും കണ്ടെടുത്തു.മാലി ഭാഗത്ത് മദ്യക്കച്ചവടം രഹസ്യമായി നടക്കുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സുനിൽ മുൻപും അബ്കാരി കേസിൽ പ്രതിയായി ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ്.. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മൻ ൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനൂപ് കെ എസ് ,നൗഷാദ് എം, മീരാൻ കെ എസ് ,വനിത സിവിൽ എക്സൈസ് ഓഫീസർ രേഖ ജി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാൻ്റ് ചെയ്തു..