ജെ സി ഐ കട്ടപ്പന ടൗണിന്റെ 2024 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും നടന്നു
JCI Kattappana Town ൻ്റെ ഈ വർഷത്തെ തെരഞ്ഞെടുക്കപ്പട്ട ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും നടന്നു. പ്രോഗ്രാം ഡയറക്ടർ Jc അലൻ വിൻസെൻ്റ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. Jc ആദർശ് കുര്യൻ പ്രസിഡൻ്റായി ചുമതലയേറ്റ യോഗത്തിൽ പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞയും മുഖ്യ പ്രഭാഷണവും JCI India Zone XX യുടെ പ്രസിഡൻ്റ് JFP അരുൺ സി ജോസ് നിർവ്വഹിച്ചു.
JCI India Zone XX വൈസ് പ്രസിഡന്റ് ശ്രീജിത്ത് റ്റി ആർ വിശിഷ്ടാഥിതിയായിരുന്ന ചടങ്ങിൽ JCI കട്ടപ്പന ടൗൺ Immediate Past President(IPP) Jc ജോജോ ജോസഫ് അദ്ധ്യക്ഷപഥം അലങ്കരിച്ചു. തുടർന്ന് വന്ന യോഗത്തിൽ JCI Kattappana Town പ്രസിഡൻ്റ് Jc ആദർശ് കുര്യൻ അദ്ധ്യക്ഷത വഹിക്കുകയും 2024 വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തുകയും ചെയതു. JCI India Zone XX യുടെ Director, Growth & Development Jc CA റിന്റോ ചാണ്ടി , JCI കട്ടപ്പന ടൗൺ സെക്രട്ടറി Jc സോണി കറുകപ്പള്ളിൽ, ട്രഷറർ Jc അനൂപ് തോമസ് എന്നിവർ ആശംസകൾ അിറയിച്ചു. JCI India Ninety മിനിട്ട്സ് ചലഞ്ച് വിജയകരമായി പൂർത്തീകരിച്ച JCI കട്ടപ്പന ടൗണിൻറെ Installation ചടങ്ങുകൾക്ക് വൈസ് പ്രസിഡൻ്റ് (മാനേജ്മെൻ്റ്) Jc ഡെന്നീസ് സെബാസ്റ്റ്യൻ കൃതഞ്ജത അർപ്പിച്ചു.