Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടീ ഷര്‍ട്ട് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന്റെയും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ”ധീര 1” സെല്‍ഫ് ഡിഫന്‍സ് പരിശീലന പദ്ധതിയിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 274 പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിന് ആവശ്യമായ ടീ ഷര്‍ട്ട് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു കുട്ടിക്ക് ടീ ഷര്‍ട്ടിന് (വകുപ്പിന്റെ ലോഗോയും പദ്ധതിയുടെ പേരും പ്രിന്റിംഗ് ഉള്‍പ്പെടെ)പരമാവധി 250 രൂപ വരെ അനുവദിക്കുന്നതാണ്. പൈനാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഫെബ്രുവരി 12 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7510365192, 8075931836.