മഞ്ഞളിപ്പ് രോഗവും കീടബാധയും; നാളികേര കര്‍ഷകര്‍ ദുരിതത്തില്‍
മഞ്ഞളിപ്പ് രോഗവും കീടബാധയും മൂലം നാളികേര കർഷകർ പ്രതിസന്ധിയിലായി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ മാത്രം നൂറുകണക്കിന് കർഷകരുടെ തെങ്ങുകളാണ് രോഗ -കീടബാധയേറ്റ് നശിച്ചിരിക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും സ്ഥിതി ഇതു തന്നെയാണ്.
സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കുരുമുളക് ചെടികള്‍ക്ക് ഉള്‍പ്പെടെ മഞ്ഞളിപ്പ് രോഗം ബാധിച്ചത് അടുത്തിടെ കർഷകരെ വലിയതോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തെങ്ങുകള്‍ക്കും മഞ്ഞളിപ്പ് രോഗം ബാധിച്ചിരിക്കുന്നത്. മഞ്ഞളിപ്പ് രോഗത്തോടൊപ്പം കൂമ്ബ് ചീയലും കീടബാധയും കർഷകർക്ക് ഇരുട്ടടിയായിരിക്കയാണ്.
രോഗ -കീടബാധ വ്യാപകമാകുമ്ബോഴും കൃഷിവകുപ്പില്‍നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. അടുത്തിടെ നട്ടത് മുതല്‍ വർഷങ്ങളായി കായ്ഫലം തന്നിരുന്നതുവരെയുള്ള തെങ്ങുകള്‍ ഇത്തരത്തില്‍ കീടബാധയേറ്റും മഞ്ഞളിപ്പ് രോഗം മൂലവും നശിച്ചുകൊണ്ടിരിക്കുകയാണ്.