കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു:
തോമസ് ഉണ്ണിയാടൻ
നാളികേരം, റബ്ബർ, നെല്ല്, ഏലം, കുരുമുളക് , തേയില, ജാതി, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞൾ, കശുവണ്ടി, പൈനാപ്പിൾ തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവിനനുസൃതമായ ന്യായവില കർഷകർക്ക് ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ…..
കേരളാ കോൺഗ്രസ്, കേരള കർഷക യൂണിയൻ ദേവികുളം നിയോജകമണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മച്ചിപ്ലാവ് അഡ്വ.എം.സി.ജോസിന്റെ തെങ്ങിൻ പുരയിടത്തിൽ നടന്ന കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥവ്യതിയാനം , രോഗ ബാധകൾ , ഉല്‌പാദന ചെലവ് വർധന , വിലയില്ലായ്മ തുടങ്ങിയവമൂലം കർഷകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വന്യമൃഗ ശല്യങ്ങളും ജപ്തി ഭീഷണികളും കർഷക ആത്മഹത്യകളും വർധിച്ചിട്ടും സർക്കാരുകൾ കർഷകരെ അവഗണിക്കുകയാണ്. കേരം തിങ്ങി നിറഞ്ഞിരുന്ന കേരളം നാളികേരം ഇല്ലാത്ത നാടായി മാറുന്ന സ്ഥിതിയിലായിട്ടും കൃഷി വ്യാപിപ്പിക്കുന്നതിനോ, സംരക്ഷിക്കുന്നതിനോ സർക്കാർ തയ്യാറാകുന്നില്ല. കേരകർഷക സംഗമ സംസ്ഥാനതല ചീഫ് കോ – ഓർഡിനേറ്റർ കൂടിയായ മുൻ എം.എൽ.എ. ചൂണ്ടിക്കാട്ടി…..
കൃഷി ആദായകരമായ തൊഴിലാക്കി മാറ്റി കാർഷികമേഖലയിലുള്ളവരെ നിലനിർത്താൻ സർക്കാരുകൾ തയ്യാറാകുന്നില്ലായെങ്കിൽ സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലേക്കും ജനങ്ങൾ പട്ടിണിയിലേക്കും പോകുമെന്നും മലയാളികളുടെ പാലായനം വർധിക്കുമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു………………………………. ഭൂപതിവ് നിയമ ഭേദഗതികൾ സംബന്ധിച്ച് ഗവർണർചോദിച്ചിട്ടുള്ള സംശയങ്ങൾ പരിഹരിച്ച് കർഷകർക്ക് അനുകൂലമായ വിധത്തിൽ ഭൂപതിവ് നിയമങ്ങൾ ഭേദഗതി വരുത്തി ഇടുക്കിയിലെ കുടിയേറ്റ ജനതയെ സംരക്ഷിക്കണമെന്നും മുൻ സർക്കാർ ചീഫ് വിപ്പ് ആവശ്യപ്പെട്ടു…..
പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ബാബു കീച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. ജോബിൾ മാത്യു ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് തെങ്ങിൻ തൈ നടീൽ നടത്തി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് , കർഷകയുണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ എന്നിവർ കർഷക സംഗമ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പാർട്ടി കോതമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട്എ.റ്റി. പൗലോസ്, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി , ജില്ലാ പ്രസിഡണ്ട് ബിനു ജോൺ , സംസ്ഥാനസെക്രട്ടറിയേറ്റംഗം ബിജു വെട്ടിക്കുഴ പാർട്ടി നേതാക്കളായ കുര്യാക്കോസ് ചേലമൂട്ടിൽ, ഡേവിഡ് അറയ്ക്കൽ,പി.വി.അഗസ്റ്റ്യൻ, മാത്യൂസ് തെങ്ങും കുടി, കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ , കോൺഗ്രസ് നേതാവ് പോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു………… തെങ്ങിൻ തൈകൾ നൽകിയാണ് മുതിർന്ന കർഷകരെ ആദരിച്ചത്. ജില്ലാ – നിയോജകമണ്ഡലം — മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി നിരവധി കർഷകർ പങ്കാളികളായി…..