Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ ചെയർപേഴ്സണായി ബീനാ ടോമി തിരഞ്ഞെടുക്കപ്പെട്ടു


കട്ടപ്പന നഗരസഭ ചെയർപേഴ്സണായി ബീനാ ടോമി തിരഞ്ഞെടുക്കപ്പെട്ടു.
കേവല ഭൂരിപക്ഷം നേടിയാണ് ബീനാ അധ്യക്ഷ സ്ഥലത്തേക്ക് എത്തിയത്.
യുഡിഎഫ് മുന്നണിധാരണ പ്രകാരം ഷൈനി സണ്ണി തൽസ്ഥാനം രാജി വച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയത്.ഇന്ന് രാവിലെ കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പതിനാലാം വാർഡ് കൗൺസിലർ ജോണി കുളംപള്ളിൽ യുഡിഎഫ് സ്ഥാനാർഥിയായി ബീന ടോമിയുടെ പേര് നിർദേശിച്ചു.ജോയ് വെട്ടിക്കുഴി പിൻതാങ്ങി.എൽഡിഎഫ് സ്ഥാനാർഥിയായി സുധർമ്മ മോഹന നെ കൗൺസിലർ ബിന്ദുലത രാജു നിർദേശിച്ചു.34 അംഗങ്ങളുള്ള കട്ടപ്പന നഗരസഭയിൽ 23 സീറ്റുകൾ യു ഡി എഫിനും 9 സീറ്റുകൾ എൽ ഡി എഫിനും 2 സീറ്റുകൾ ബി ജെ പിക്കുമാണുള്ളത്.ആദ്യത്തെ മൂന്ന് വർഷം കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിന്നുള്ള ബീനാ ജോബിയും ഷൈനി സണ്ണിയും ഒന്നര വർഷം വീതം അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു.