Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍


ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്‍റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നല്ലാതെ നാടിന്‍റെ സാമ്പത്തിക–സാമൂഹിക– വ്യാവസായിക–കാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന് പ്രയോജനപ്രദമായി ബജറ്റില്‍ ഒന്നുമില്ലെന്നും ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. വലിയ സംഭവം നടക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി തിരിച്ചു വരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചെതന്നും നിരാശയില്‍ നിന്നുണ്ടായ ബജറ്റാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.