Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെകോൺഗ്രസിലെ ബീനാ റ്റോമി പുതിയ ചെയർപേഴ്സൺ ആയേക്കും


കട്ടപ്പന നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ
കോൺഗ്രസിലെ ബീനാ റ്റോമി പുതിയ ചെയർപേഴ്സൺ ആയേക്കും
കട്ടപ്പന നഗരസഭയിൽ 34 അംഗ കൗൺസിലിൽ UDF 22, ഒരു സ്വതന്ത്ര ഉൾപ്പെടെ 23 കൗൺസിലർമാർ UDF ന് ഒപ്പമുള്ളപ്പോൾ, LDF – 9, BJP 2 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.
UDF ധാരണപ്രകാരം 5 വർഷത്തിൽ ആദ്യ 3 വർഷം കോൺഗ്രസ് ഐക്കും അവസാന 2 വർഷം എ ഗ്രൂപ്പിനുമാണ് ചെയർപേഴ്സൺ സ്ഥാനം നൽകാൻ തീരുമാനിച്ചിരുന്നത്.
തീരുമാനപ്രകാരം ആദ്യ ഒന്നര വർഷം ബീനാ ജോബിയും പിന്നീടുള്ള ഒന്നര വർഷം ഷൈനി സണ്ണി ചെറിയാനും ചെയർപേഴ്സൺ ആയി.
കാലവാധിപൂർത്തിയതോടെ ഷൈനി സണ്ണി ചെറിയാൻ 19 ന് രാജിവച്ചിരുന്നു.
ഇനിയുള്ള 2 വർഷം എ ഗ്രൂപ്പിനാണ് ചെയർ പേഴ്സൺ സ്ഥാനം ലഭിക്കുക.
നാളെ 11 മണിക്ക് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കും.
34 അംഗ കൗൺസിലിൽ 23 അംഗങ്ങൾ UDF ന് ഒപ്പം ഉള്ളതിനാൽ കോൺഗ്രസ് എ ഗ്രൂപ്പിലെ ബീനാ റ്റോമി ചെയർപേഴ്സനാകും.