കർഷക സംഗമങ്ങളും കർഷകരെ ആദരിക്കലും തെങ്ങിൻതൈ നടീലും നാളെ
5 സ്ഥലങ്ങളിൽ


കർഷകരെ സഹായിക്കുക, കേരളത്തെ രക്ഷിക്കുക എന്ന സന്ദേശമുയർത്തിയും നാളികേര കൃഷി സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടന്നു വരുന്ന കേരകർഷക സൗഹൃദ സംഗമങ്ങളും കർഷകരെ ആദരിക്കലും തെങ്ങിൻ തൈകൾ നടീലും ഫെബ്രുവരി ഒന്നിന് ഇടുക്കി ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ നടത്തപ്പെടുമെന്ന് കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ബാബു കീച്ചേരിൽ, ജോയി കൊച്ചു കരോട്ട് എന്നിവർ അറിയിച്ചു………………….. ദേവികുളം നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ രാവിലെ പത്തിന് അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് പടി അഡ്വ.എം.സി .ജോസിന്റെ പുരയിടത്തിലും കൊന്നത്തടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ 11.30 – ന് കൊന്നത്തടി ജോസ് കുറുക്കൻ കുന്നേലിന്റെ പുരയിടത്തിലും വാത്തിക്കുടി, തോപ്രാംകുടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് രാജമുടി നോബിൾ വടക്കേലിന്റെ പുരയിടത്തിലും വാഴത്തോപ്പ് , മരിയാപുരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ3-15ന് തടിയമ്പാട് ചപ്പാത്ത് ജോസഫ് കൊച്ചു പറമ്പിലിന്റെ പുരയിടത്തിലും കഞ്ഞിക്കുഴി മണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം അഞ്ചിന് ചുരുളി പ്പതാൽ ജോയി പുതുപ്പറമ്പിലിന്റെ പുരയിടത്തിലുമാണ് കർഷകസംഗമങ്ങൾ ……………. കേരളാ കോൺഗ്രസ് സംസ്ഥാനഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് , അഡ്വ.തോമസ് ഉണ്ണിയാടൻ , ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ്, സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ അപു ജോൺ ജോസഫ് , നോബിൾ ജോസഫ്, കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ജില്ലാ പഞ്ചായത്ത് മെമ്പറൻമാരായ ഷൈനി സജി, ഷൈനി റെജി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ വിവിധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികൾ, സംസ്ഥാനകമ്മറ്റിയംഗങ്ങൾ , നിയോജക മണ്ഡലം – മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ നേതൃത്വം നൽകും..