പി.എം.എ.വൈ. തുക വിനിയോഗിക്കാത്ത ഗുണഭോക്താക്കളുടെ ഫണ്ട് തിരികെപ്പിടിക്കും


കട്ടപ്പന: പി.എം.എ.വൈ. പദ്ധതിയിൽ തുക അനുവദിച്ചിട്ട് നിർമാണം നടത്താത്ത ഗുണഭോക്താക്കളുടെ ഫണ്ട് തിരികെപ്പിടിയ്ക്കാൻ നഗരസഭ നടപടിയെടുക്കും. ആദ്യ ഘട്ടമായി നഗരസഭാംഗങ്ങൾ വഴി ഇവർക്ക് മുന്നറിയിപ്പ് നൽകും എന്നിട്ട് നിർമാണം നടത്താത്ത ഉപഭോക്താക്കളുടെ ഫണ്ടാണ് തിരികെ പിടിയ്ക്കുക. 14 പേരാണ് ഒന്നീം ഘട്ട ഫണ്ട് വാങ്ങിയിട്ട് ഭവന നിർമാണം തുടങ്ങാത്തത്. നാലുപേർ ഒന്നാം ഘട്ട ഫണ്ട് വാങ്ങിയിട്ട് തറമാത്രമാണ് നിർമിച്ചത്മൂന്നാം ഘഡു ഫണ്ട് കൈപ്പറ്റിയിട്ടും ഒൻപത് പേർ മേൽക്കൂര നിർമിച്ചിട്ടില്ല. 60 പേർ ഫണ്ട് മുഴുവൻ വാങ്ങിയിട്ടും ഭവന നിർമാണം പൂർത്തിയാക്കിയിട്ടില്ല ഇവരുടെ ഫണ്ട് തിരികെപ്പിടിയ്ക്കാൻ ചൊവ്വാഴ്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾ നഗരസഭയിലെത്തുമ്പോൾ ബന്ധപ്പെട്ട ഫയൽ കാണാനില്ല എന്ന മറുപടി ലഭിയ്ക്കാറുണ്ടെന്നും ഇത്തരം ന്യായം പറഞ്ഞ് പദ്ധതി വൈകിക്കരുതെന്നും നഗരസഭാംഗം ജോയി വെട്ടിക്കുഴി കൗൺസിലിൽ ആവശ്യപ്പെട്ടു.
നഗരസഭയുടെ നേതൃത്വത്തിൽ കട്ടപ്പന ഫെസ്റ്റ് നടത്തുവാൻ കൗൺസിിൽ തീരുമാനിച്ചു. നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഡയറിപ്പട – വിരപ്പിൽപ്പടി വാർഡിലെ റോഡിന്റെ സൈഡ്കെട്ട് അതേ റോഡിന്റെ മറുഭാഗത്ത് ചെയ്യാനായി കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിങ്ങ് ഗ്രൗണ്ടുകളിൽ അമിത പാർക്കിങ്ങ് ഫീസ് ഈടാക്കുന്നതായും ഇതിന് നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നു. ഫീസും സമയവും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിയ്ക്കാൻ തീരുമാനമായി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക അഞ്ച് ശതമാനം വർധിപ്പിയ്ക്കണമെന്ന് അജണ്ടയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നു. എന്നാൽ ഓഡിറ്റ് സമയത്ത് നഗരസഭ കാരണം ബോധിപ്പിയ്‌ക്കേണ്ടി വരുമെന്നതിനാൽ അഞ്ച് ശതമാനം വർധിപ്പിയ്ക്കാൻ തീരുമാനമായി. മാർക്കറ്റ് പരിസരത്തെ റോഡ് നവീകരണത്തിന് എം.പി.ഫണ്ടിൽ നിന്നും 20 ലക്ഷം അനുവദിയ്ക്കാൻ ആവശ്യമായ നടപടികളെടുക്കും. വാഴവര സ്‌കൂളിൽ കസേര വാങ്ങി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ടെൻഡർ നൽകാത്തതിനാൽ റീ- ടെൻഡർ ചെയ്യാൻ തീരുമാനമായി. ആനപ്പടി കുടിവെള്ള പദ്ധതി നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തും. നഗരസഭാ മൈതാനം കൺവൻഷനുവേണ്ടി സ്വകാര്യ വ്യക്തി ചോദിച്ചിരുന്നെങ്കിലും അന്നേ ദിവസം മൈക്ക് ഉപയോഗം നഗരസഭാ കാര്യലയത്തിന് അലോസരമുണ്ടാക്കുമോ എന്ന കാര്യം പരിശോധിയ്ക്കുന്നതിനാൽ അപേക്ഷ പിന്നീട് പരിഗണിയ്ക്കും.