ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ 61 മത് വാർഷികാഘോഷവും യാത്രയയപ്പും വിപുല പരിപാടികളോടെ നടന്നു


ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ 61 മത് വാർഷികാഘോഷവും യാത്രയയപ്പും വിപുല പരിപാടികളോടെ നടന്നു. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകടിയേൽ പരിപാടി ഉദ്ഘാടനം ചെയ്തു
ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 61 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ദീർഘകാലത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ബിജു അഗസ്റ്റിൻ , സിസ്റ്റർ സെലിൻ സെബാസ്റ്റ്യൻ , സെലിനാമ്മ ഇ കെ എന്നീ അധ്യാപകർക്കുള്ള യാത്രയയപ്പും പാരിഷ് ഹാളിൽ നടന്നു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകടിയേൽ യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
ബാൻ്റു മേളത്തിൻ്റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. തുടർന്നു നടന്ന യോഗത്തിന്
സ്കൂൾ മാനേജർ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്നാർ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ജോബ് ജെ. നേര്യംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ ഷാജി എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സ്കൂൾ പുറത്തിറക്കുന്ന പൊതുവിജ്ഞാന പുസ്തകമായ GK 2K 24 വാർഡ് മെമ്പർ ജിൻസൺ വർക്കി പ്രകാശനം ചെയ്തു. KCSL തോട്ട് ഓഫ് ദ ഡേ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ജിതിൻ പാറക്കൽ പ്രകാശനം ചെയ്തു.. . ഡോ . സി. ടെസ്ലിൻ കൂനംപാറയിൽ, ഗ്രാമപഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട് , ഹയർ സെക്കൻഡറി വിഭാഗം ഇടുക്കി ജില്ലാ കോഡിനേറ്റർ ജോസഫ് മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഡോ. റെജി ജോസഫ്, സൂസമ്മ ജോസഫ്, മാത്യു ജോസഫ് , ബിജു അഗസ്റ്റ്യൻ , ബിനു ജസ്റ്റിൻ, മിലോണ ടോണി സി.സെലിൻ സെബാസ്റ്റ്യൻ, സെലിനമ്മ ഇ. കെ. ,ബിൻസ് ദേവസ്യ ,കൊച്ചു റാണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.