വാക് ഇന്‍ ഇന്റര്‍വ്യു


കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിലവിലുളള ഒരു ഒഴിവിലേക്ക് ഫെബ്രുവരി 2 ന് രാവിലേ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പ്ലംബര്‍ ട്രേഡില്‍ എന്‍.റ്റി.സി അല്ലെങ്കില്‍ എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. പ്ലംബര്‍ ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04868 272216