Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും


ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 3 പേർ കുറ്റക്കാരെന്ന് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ഇന്നലെ വിധിച്ചിരുന്നു. ഒരാളെ വെറുതെ വിട്ടു. ആറു പ്രതികളിൽ പ്രായപൂർത്തിയാകാത്തെ രണ്ട് പേരുടെ കേസ് തൊടുപുഴ കോടതിയിലാണ്. ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പൂപ്പാറ സ്വദേശികളായ സുഗന്ദ്, ശിവകുമർ സാമുവൽ എന്നിവരും ഇതര സംസ്ഥാന സ്വദേശികളായ പ്രായപൂർ പൂർത്തിയാകാത്ത രണ്ടുപേരും ചേർന്ന് അതിക്രൂരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.