ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ 13-ാമത് വാര്‍ഷികവും ക്വിസ് ഫെസ്റ്റും 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ നടക്കും


31ന് രാവിലെ 9.30ന് ക്വിസ് ഫെസ്റ്റ് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്യും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സ്‌കൂളില്‍ തയാറാക്കുന്ന 10,001 പുസ്തകങ്ങളുള്ള ഗവേഷണ ലൈബ്രറിയിലേക്ക് ജിജി കെ. ഫിലിപ്പ് പുസ്തകം കൈമാറും. ലയണ്‍സ് ക്ലബില്‍ നിന്നും നല്‍കുന്ന പുസ്തകങ്ങള്‍ പ്രസിഡന്റ് ഷാജി ജോസഫില്‍ നിന്നും ജിജി കെ. ഫിലിപ് സ്വീകരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് തുടങ്ങുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. 2023-24 വര്‍ഷത്തെ പാഠ്യ- പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ വി.എന്‍. മോഹനന്‍ നിര്‍വഹിക്കുമെന്നും പി.ടി.എ പ്രസിഡന്റ് ഷൈന്‍ ജോസഫ്, സജിദാസ് മോഹനന്‍, റിന്‍സ് ചാക്കോ, കുര്യന്‍, കെ.ജി. അജിത എന്നിവര്‍ പറഞ്ഞു.