അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു


നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അഴുത ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 136 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുദ്രവെച്ച കവറില്‍ അപേക്ഷിക്കാം. ഫോം വാങ്ങുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ന് പകല്‍ 11 മണി. അന്നേ ദിവസം പകല്‍ 1 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കുകയു 3 മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ അഴുത ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം. ഫോണ്‍: 04869 233281.
ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 164 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുദ്രവെച്ച കവറില്‍ അപേക്ഷിക്കാം. ഫോം വാങ്ങുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 12 ന് പകല്‍ 1 മണി. അന്നേ ദിവസം പകല്‍ 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കുകയു 3 മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം. ഫോണ്‍: 04862 236973.