Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗാന്ധിജി രക്ത സാക്ഷിത്വ അനുസ്മരണം….


രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി ആറാം ചരമ വാർഷികം പ്രാർത്ഥനാ യയ്ജ്ജമായി ആചരിക്കുവാൻ ക്രമീകരണങ്ങൾ നടക്കുന്നു. കെ സി ബി സി മദ്യ വിരുദ്ധ സമിതി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ജനുവരി മുപ്പതു, ചൊവ്വ 10 മണി മുതൽ ചെലച്ചുവട് ജംഗ്ഷനിൽ ആണ് ഗാന്ധിജി അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. മദ്യ വിരുദ്ധ സമിതി തൃശൂർ അതി രൂപത ഡയറക്ടർ ഫാ. ദേവസി പന്തലൂക്കാരൻ ഉത്ഘാടനം ചെയ്യും. ശേഷം ഉച്ച കഴിഞ്ഞു സമാപന സമ്മേളനം ഇടുക്കി രൂപത വികാരി ജനറൽ ഫാ. ജോസ് പ്ലാച്ചിക്കൽ മുഖ്യ പ്രഭാഷണം നടത്തും.. രൂപത ഡയറക്ടർ ഫാ. തോമസ് വലിയ മംഗലം, പ്രസിഡന്റ് സിൽബി ചുനയം മാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം ജോർജ്, ബിനോയ് കളത്തി കുന്നേൽ, ജോയി മണ്ണാംപറമ്പിൽ, സിസ്റ്റർ ലീജ തുടങ്ങിയവർ നേതൃത്വം നൽകും.