ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ
♦️ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ , വിഎച്ച്‌എസ്‌ഇ 21 മുതലും
▪️ സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രാക്ടിക്കല് പരീക്ഷകളുടെ തീയതിയില് മാറ്റം. ജൂണ്‍ 28മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല് പരീക്ഷകള് നേരത്തെ അറിയിച്ചതു പ്രകാരം ജൂൺ 21 മുതല് നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രായോഗിക പരിശീലനം നടത്തുന്നതിന് കൂടുതല് സമയം ആവശ്യമുണ്ടെന്ന വിദ്യാര്ത്ഥികളുടെ ആവശ്യം പരിഗണിച്ച് ജൂണ് 17 മുതല്‍ 25 വരെ തീയതികളില്‍ വിദ്യാര്ത്ഥികളൾക്ക് ആവശ്യമെങ്കില്‍ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളില് എത്താവുന്നതും സ്‌കൂളിന്റെ നിര്ദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് കൂടുതല് പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.
♦️ സർവകലാശാല പരീക്ഷകൾ 28 മുതൽ
▪️ സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കും ബിഎഡ് അവസാന സെമസ്റ്റർ പരീക്ഷ നടക്കും. ഫല പ്രഖ്യാപനം ഓഗസ്റ്റ് 10ന് മുമ്പ് നടത്തും പരീക്ഷകൾ നടത്താൻ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറങ്ങി
♦️ എഞ്ചിനീയറിങ് എൻട്രൻസ് പ്ലസ് ടു മാർക്ക് പരിഗണിക്കില്ല.
▪️ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയ്യാറാക്കാൻ ഈ കൊല്ലം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല. വിവിധ ബോർഡുകൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ പ്രവേശന പരീക്ഷ മാത്രം പരിഗണിച്ച് പട്ടിക തയ്യാറാക്കാൻ ആണ് തീരുമാനം. ജൂലൈ 24നാണ് പ്രവേശനപരീക്ഷ.
♦️ ഐഐഐ ടിയിൽ ഗവേഷണം
▪️ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഭുവനേശ്വർ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് അവസരം. അപേക്ഷ ജൂൺ 18 വരെ https://www.iiit-bh.ac.in/admissions വഴി നൽകാം.
♦️ എസ് ഐ യു സി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഉന്നത വിദ്യാഭ്യാസ സംവരണം
▪️ എസ് ഐ യു സി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ് ഇ ബി സി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു ഇതോടെ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പ്രവേശനം, പ്രവേശന പരീക്ഷകൾ എന്നിവയ്ക്ക് ഇവർക്ക് സംവരണം ലഭിക്കും. എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ തുടങ്ങി എല്ലാ പ്രൊഫഷണൽ കോഴ്സുകളിലും ഇവർക്ക് എസ് ബി സി സീറ്റ് സംവരണം ഉണ്ടാകും.
🔹 കരിയർ അവസരങ്ങൾ 🔹
♦️ നാഷണല് ഡിഫന്സ് അക്കാദമിയിലേക്കും നേവല് അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു
▪️ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ൽ നൽകിയിട്ടുണ്ട്. അവസാന തീയതി: ജൂൺ 29.
♦️ IGCAR ൽ 337 ഒഴിവുകൾ
▪️ കേന്ദ്രസർക്കാർ സ്ഥാപനമായ IGCAR ൽ 337 ഒഴിവുകൾ. വർക്ക് അസിസ്റ്റന്റ് കാന്റീൻ അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിൽ ആണ് അവസരം ഓൺലൈനായി വേണം അപേക്ഷിക്കാൻ അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക് http://www.igcar.gov.in/recruitment/
♦️ കേരള ടൂറിസം വകുപ്പ് സ്ഥിര ജോലി
▪️ പി എസ് സി വഴി അല്ലാതെ കേരള ടൂറിസം വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം. LDC, UDC, ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, പ്രിൻസിപ്പൽ, എന്നീ ഒഴിവുകളിൽ ആണ് അവസരം. ഓൺലൈനായി വേണം അപേക്ഷിക്കാൻ അവസാന തീയതി ജൂൺ 29. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://www.keralatourism.org/recruitments
♦️ മിൽമയിൽ അവസരം
▪️ പ്രവർത്തി പരിചയം ഉള്ള ചാർട്ടേഡ് അക്കൗണ്ടൻസി പഠിച്ചവരിൽ നിന്നും മിൽമ യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇന്റെർണൽ ഓഡിറ്റ് കണ്ടക്ട് ചെയ്ത പരിചയം ഉള്ളവർ ആയിരിക്കണം അവസാന തീയതി ജൂൺ 19. വിശദവിവരങ്ങൾക്ക് https://www.milma.com/career/careeroppurtunities