ഏലം പാട്ടകൃഷിക്കാരെ സംരക്ഷിക്കണം
കട്ടപ്പന: ജില്ലയിലെ ഏലം പാട്ടകൃഷിക്കാരെ സംരക്ഷിക്കണമെന്ന് കര്‍ഷക യൂണിയന്‍ (എം) ആവശ്യപ്പെട്ടു. വന്‍ തുക വര്‍ഷാവര്‍ഷം പാട്ടം കൊടുത്ത് കൃഷിചെയ്യുന്ന കര്‍ഷകര്‍ ഏലത്തിന്റെ ദയനീയമായ വിലയിടിവും, വളം-കീടനാശിനികളുടെ വില വര്‍ധനവും, കാലാവസ്ഥാ മാറ്റവും മൂലം ഉണ്ടാക്കുന്ന കൃഷിനാശവും, വന്യമൃഗങ്ങളുടെ ആക്രമണവും നിമിത്തം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കൂനില്‍ മേല്‍ കുരു എന്ന കണക്കെ കോവിഡ് പ്രോട്ടോകോള്‍ നിമിത്തം ഉണ്ടായ ലോക്ഡൗണ്‍ മൂലം സമയത്ത് കൃഷി ചെയ്യാന്‍ കഴിഞ്ഞില്ല. പാട്ടകൃഷി കാര്‍ക്ക് ആശ്വാസമാവുംവിധം ചട്ടങ്ങളുടെ പ്രായോഗിതയ്ക്ക് അനുസരിച്ച് പാട്ടകരാറുകള്‍ ഈടായി സ്വീകരിച്ച് സഹകരണ സംഘങ്ങള്‍ വഴിയൊ കൃഷി ഭവന്‍ വഴിയൊ ചെറു വായ്പകള്‍ നല്‍കിയൊ, വളം കീടനാശിനികള്‍ നല്‍കിയൊ കൃഷിക്കാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക യൂണിയന്‍ (എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര ആവശ്യപ്പെട്ടു.